ബാബരി വിധി: വെടിപൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചവര്‍ക്കെതിരെ കേസില്ല, പൊലിസ് നടപടി വിവാദമാവുന്നു
ബാബരി മസ്ജിദ് കേസിലെ വിധിയില്‍ ആഹ്ലാദിച്ചുകൊണ്ടോ വിമര്‍ശിച്ചു കൊണ്ടോ സാമൂഹ്യമാധ്യമങ്ങള്‍ പോസ്റ്റിടരുതെന്നും അങ്ങനെ ചെയ്താല്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുമെന്നും പൊലിസ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീടുണ്ടായ പൊലിസ് നടപടിയില്‍ പക്ഷപാതമുണ്ടെന്നാണ് വ്യക്തമാവുന്നത്. വിധിയെ പ്രത്യക്ഷമായി വിമര്‍ശിക്കാതെ പോസ്റ്റിട്ട എം. സ്വരാജ് എം.എല്‍.എയ്ക്കു വരെ കേസെടുക്കുകയുണ്ടായി. യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ പരാതിയിലാണ് കേസ്. എന്നാല്‍ സ്വരാജിന്റെ പോസ്റ്റില്‍ പൊലിസ് ഉന്നയിക്കുന്ന മതസ്പര്‍ധ, വിദ്വേഷം തുടങ്ങിയ ഘടകങ്ങളൊന്നുമില്ലെന്നാണ് നിയമവിഗ്ധര്‍ പറയുന്നത്.
സ്വരാജ് എം.എല്‍.എയുടെ കേസിനാസ്ദമായ പോസ്റ്റ് ഇങ്ങനെ:
''വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു
വിധിയുണ്ടാകുമെന്ന്
നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ???''
Read more at: ബാബരി കേസ് വിധി: എം.സ്വരാജിന്റെ എഫ്.ബി. പോസ്റ്റിനെതിരേ പൊലിസ് കേസെടുത്തു
എന്നാല്‍ വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഹിന്ദുത്വ സംഘടനകളും തീവ്രഹിന്ദുത്വ നിലപാടുള്ളവരും സോഷ്യല്‍ മീഡിയയിലും അല്ലാതെയും രംഗത്തെത്തി. പലയിടത്തും മധുരം വിതരണം ചെയ്തും വെടിപൊട്ടിച്ചും ആഹ്ലാദം പ്രകടിപ്പിക്കുകയും അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇവര്‍ക്കെതിരെ ഇതുവരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
നിരന്തരം വിദ്വേഷ പോസ്റ്റുകള്‍ ഇടുന്ന പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമാള്‍ എന്നിവരുടെ പോസ്റ്റുകള്‍ നോക്കുക.
ഇവര്‍ക്കെതിരെ പൊലിസില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുത്തിട്ടില്ല. എന്നാല്‍ പരാതി പോലും ലഭിക്കാതെ റൈറ്റ് തിങ്കേര്‍സ് പോലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെയും അതില്‍ പോസ്റ്റിട്ടവര്‍ക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബാബരി വിധി സംബന്ധിച്ച് രഞ്ജിത്ത് ലാല്‍ മാധവന്‍ എന്നയാള്‍ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റിനു കമ്മന്റ് ചെയ്ത രണ്ടുപേര്‍ക്കെതിരേയാണ് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തത്. സൈബര്‍ സെല്ലിന്റെ പരാതിയില്‍ ഷെയ്ഫുദ്ദീന്‍ ബാബു, ഇബ്രാഹീം കുഞ്ഞിപ്പ എന്നീ അക്കൗണ്ട് ഉടമകള്‍ക്കെതിരേയാണ് കൊച്ചി സെന്‍ട്രല്‍ പൊലിസ് കേസെടുത്തത്. ഐ.പി.സി 153(എ), 505(ബി) കേരളാ പൊലീസ് ആക്ടിലെ 120(ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിധിക്കു പിന്നാലെ പ്രകോപനപരമായ പോസ്റ്റിട്ടു എന്നാരോപിച്ച് മലപ്പുറത്ത് മൂന്നു പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. പെരിന്തല്‍മണ്ണ, പാണ്ടിക്കാട്, മഞ്ചേരി പൊലിസ് സ്റ്റേഷനുകളിലാണ് കേസ്.
കോടതി വിധി തങ്ങളുടെ വിജയമാണെന്ന രീതിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. ഇന്നലെയാണ് മുരളീധരന്റെ പോസ്റ്റ് വന്നത്. ചിലര്‍ വരുമ്പോള്‍ ചരിത്രം പിറക്കും, ചരിത്രം കുറിക്കാന്‍ ചങ്കുറപ്പുള്ള നേതാവ്.. എന്നു തുടങ്ങി രാമക്ഷേത്രത്തിനായി പ്രചാരണം നടത്തി അതു നേടിയെടുത്തുവെന്ന തരത്തിലാണ് പോസ്റ്റ്.
റൈറ്റ് തിങ്കേര്‍സ് ഗ്രൂപ്പില്‍ താജുദ്ദീന്‍ പൊതിയില്‍ ഇട്ട പോസ്റ്റ് ഇതാണ്. ഒരു പരാതിയുമില്ലാതെ സ്വമേധയാ ആണ് ഈ പോസ്റ്റിനെതിരെ പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."