തൊഴില്‍രഹിതരായ പ്രവാസികള്‍ക്കു നാട്ടില്‍ ജോലി നല്‍കണം: പ്രവാസി ലീഗ്
കാസര്‍കോട്: സൗദി അറേബ്യയില്‍ തൊഴില്‍ രഹിതരായി കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നും ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്കു ജോലി നല്കാന് വേണ്ട നടപടി സ്വീകരിക്കണമെന്നും കേരള പ്രവാസി ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് എ.പി ഉമ്മര്‍ അധ്യക്ഷനായി.
പ്രവാസി ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം ഓഗസ്റ്റ് അവസാന വാരത്തില്‍ നടത്താനും സമ്മേളനത്തില്‍ സെക്യൂരിറ്റി സ്കീമിന്റെ ജില്ലാതല വിതരണോദ്ഘാടനം നടത്താനും തീരുമാനിച്ചു. ടി. എം ശുഹൈബ്, ഖാദര്‍ ഹാജി ചെങ്കള, എ.എം ഇബ്രാഹിം, ബി.എം.എ ഖാദര്‍ , ഇസ്മായില്‍ കീഴൂര്‍, കെ.എം അബദല്ല ഹാജി, എരോല്‍ മുഹമ്മദ് കുഞ്ഞി, കൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് കുഞ്ഞി ഹാജി, ജാഫര്‍ എരിയാല്‍, മുഹമ്മദ് പട്ടാംഗ്, ഇബ്രാഹിം തട്ടാഞ്ചേരി, ഹസൈനാര്‍ കല്ലൂരാവി, സലാം പാലക്കി, എന്‍.എ മാഹിന്‍, ഹസ്സന് നെക്കര , മളിയില്‍ അബദുല്ല, മുഹമ്മദ് മസാഫി, എസ്.എം ശാഫി ഹാജി, ശാഹുല്‍ ഹമീദ്, പി.പി അബദുള്‍ മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."