HOME
DETAILS

'നാട്ടുനന്മ' മാതൃകാ പദ്ധതി

  
backup
July 27 2017 | 22:07 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%be-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4

വിദ്യാര്‍ഥികള്‍ക്കിടയിലെ വഴിവിട്ട ബന്ധങ്ങള്‍ അവരുടെ വിദ്യാഭ്യാസത്തെയും കുടുംബ ബന്ധങ്ങളെയും സാരമായി ബാധിക്കുന്നുവെന്നാണ് കോഴിക്കോട് ജില്ലയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ 'നാട്ടു നന്മ' എന്ന കാംപയിന്‍ കണ്ടെത്തിയത്. മൂന്നര മാസക്കാലത്തെ ചര്‍ച്ചക്കും പഠനത്തിനും ശേഷം നാലു മഹല്ലുകളില്‍ പൈലറ്റ് പ്രൊജക്റ്റുകള്‍ നടപ്പാക്കി വിജയം കണ്ട ശേഷമാണ് നൂറിലധികം മഹല്ലുകളില്‍ ഈ പരിപാടി നടത്തിയത്. പരിശീലനം ലഭിച്ച 46 ട്രൈനര്‍മാരാണ് ഇതിനു നേതൃത്വം നല്‍കുന്നത്. വീട്ടിലെ സാഹചര്യം, മതിയായ പരിഗണനയും സ്‌നേഹവും ലഭിക്കാതിരിക്കല്‍, മുതിര്‍ന്നവരുടെ സുഹൃദ്ബന്ധങ്ങളിലൂടെ വഴി തെറ്റല്‍, സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തുടങ്ങിയ കാര്യങ്ങളാണ് ഒളിച്ചോട്ടത്തില്‍ വില്ലനാവുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പദ്ധതി ഇപ്പോഴും വിവിധ മഹല്ലുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കി വരികയാണ്. അബൂദബി ജില്ലാ ഘടകത്തിന്റെ ഒരു യോഗത്തില്‍ വന്ന ആശയമാണ് നാട്ടു നന്മയായി വികസിച്ചത്. ഈ പദ്ധതി മറ്റു നാടുകളിലേക്കു കൂടി വ്യാപിപ്പിച്ചാല്‍ പ്രശ്‌നങ്ങളുടെ മര്‍മം നമുക്ക് കണ്ടെത്താനാവും. പരസ്യമായി പറയാന്‍ പോലും കഴിയാത്ത ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് ഇതു വഴി നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ഉമ്മയെയും അമ്മയെയും കൈവിട്ടു ഒരു നിമിഷം പരിചയപ്പെട്ട അന്യന്റെ കൂടെ നാടുവിട്ട കഥകള്‍ നിരവധിയാണ്.
നമ്മള്‍ വിചാരിക്കുന്നത് നമ്മുടെ മക്കള്‍ പോയില്ലല്ലോ എന്നായിരിക്കും. പക്ഷേ, ഒരു കാര്യം നാം മറക്കരുത്. എല്ലാ ദിവസവും ഉമ്മയെ തഹജ്ജുദിന് വിളിച്ചുണര്‍ത്തുന്ന ഒരു മകള്‍ പോയ കഥ. അന്നും അവള്‍ തന്നെയാണ് ഉമ്മയെ വിളിച്ചുണര്‍ത്തിയത്. ദിവസവും നിസ്‌കാരക്കുപ്പായം ധരിച്ച് നിസ്‌കരിക്കുന്ന അവളെ ആ ദിവസം പര്‍ദയില്‍ കണ്ടപ്പോള്‍ ഉമ്മ ചോദിച്ചു. എന്താ നിസ്‌കാരക്കുപ്പായമില്ലേ? പര്‍ദയിട്ടും നിസ്‌കരിച്ചുകൂടേ എന്ന് മറുപടി പറഞ്ഞ അവള്‍ ഉമ്മ ബാത്‌റൂമില്‍ കയറിയ ഉടനെ ഇറങ്ങിപ്പോയി. പിന്നെ അവളെ കണ്ടത് തമിഴ്‌നാട്ടിലെ ഒരു കുടിലിലാണ്. അതുപോലെ കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളില്‍ നടത്തിയ ക്യാംപുകളില്‍ നിന്നും പെണ്‍കുട്ടികള്‍ നല്‍കിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരു പാട് വിദ്യാര്‍ഥികള്‍ക്ക് 'നാട്ടുനന്മ' എന്ന കാംപയിന്‍ പുതിയ ജീവിതമാണ് സമ്മാനിച്ചത്. അടുത്ത ഘട്ടം ആണ്‍കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ദുശ്ശീലങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണ കാംപയിന്‍ നടത്താനാണ് പദ്ധതി.

ഒ.പി അഷ്‌റഫ്
(എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി)

ഏട്ടിലെ പശു പുല്ല് തിന്നില്ല

മഹല്ല് ജമാഅത്തുകള്‍ കാര്യഗൗരവത്തോടെ വ്യാപകമാകുന്ന ഒളിച്ചോട്ടങ്ങളെ സമീപിക്കേണ്ടിയിരിക്കുന്നു. മഹല്ല്‌ഫെഡറേഷന് കീഴില്‍ നടപ്പാക്കുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ കാണിക്കുന്ന അലസതയാണ് ഇന്നുപലരും പ്രശ്‌നത്തില്‍ അകപ്പെടാന്‍ കാരണം. ഏട്ടിലെ പശു പുല്ല് തിന്നില്ല എന്ന് ഓര്‍ക്കുന്നത് നന്ന്. സാമ്പത്തികം ലാക്കാക്കി നടത്തുന്ന മേഖലയായി പ്രഭാഷണരംഗം മാറിയപ്പോള്‍ പ്രശ്‌നം രൂക്ഷമായിട്ടുണ്ട്. കാലത്തിന്റെ ആവശ്യം മനസ്സിലാക്കി സംവദിക്കാന്‍ നേതൃത്വം മുന്നിട്ടിറങ്ങണം. 'നാട്ടുനന്മ' പോലെയുള്ള പരിപാടികളും 'പ്രീമാരിറ്റല്‍ കോഴ്‌സു'കളും ഈ മേഖലയില്‍ ശക്തമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.

അലിയാര്‍, പുതുപ്പാടി


ഉണര്‍വേകിയ പരമ്പര

ഒരാഴ്ചയോളമായി 'ഒളിച്ചോടുന്ന കേരളം' എന്ന പേരില്‍ സുപ്രഭാതം പ്രസിദ്ധീകരിച്ച പരമ്പര ചിന്തനീയമായി. സമകാലിക ലോകത്ത് സീമാതീതമാവുന്ന മരംചുറ്റി പ്രേമങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍ സ്പഷ്ടമായി സമര്‍ഥിക്കുക വഴി സമുദായത്തിന് ഉണര്‍വേകാനും ഈ പരമ്പരക്കായി.
നൊന്തുപെറ്റ മാതാവിനെയും വാത്സല്യനിധിയായ പിതാവിനെയും നൊമ്പരക്കടലില്‍ മുക്കിയ നിരവധി മക്കള്‍, ജാതിയുടെ വേലിക്കെട്ടുകള്‍ കടന്നു സ്‌നേഹിച്ച പുരുഷനൊപ്പം നാടുവിട്ട് ഒടുക്കം മദ്യചഷകത്തിന്നടിമപ്പെട്ട പ്രിയതമന്റെ മര്‍ദനങ്ങള്‍ക്കിരയായി ജീവനൊടുക്കേണ്ടി വന്നവര്‍, കോടതി വരാന്തവരെയും രക്ഷിതാക്കള്‍ക്ക് പ്രതീക്ഷ നല്‍കി അവസാനം ഇഷ്ടപുരുഷനെ വരിക്കാന്‍ തയ്യാറായ പൊന്നുമോളുടെ മുന്നില്‍ ബോധരഹിതയായി വീണമാതാവ് ഇങ്ങനെ ഒട്ടനേകം ഓര്‍മപെടുത്തലുകള്‍.
നന്മ വറ്റിയവരും സ്വാര്‍ഥമോഹങ്ങളാല്‍ തലക്കനം വന്നവരുമായി മാറിയ മക്കളും സന്താനങ്ങളുടെ സഞ്ചാരവഴികള്‍ അന്വേഷിക്കാതെ അവരെ തന്നിഷ്ടത്തിന്ന് വിടാന്‍ തയ്യാറായ രക്ഷിതാക്കളുമെല്ലാം ഇവിടെ കുറ്റക്കാരാണ്. തിരിച്ചടികള്‍ നേരിട്ട ഇത്തരം ജീവിതങ്ങള്‍ നമുക്കുള്ള തിരിച്ചറിവുകളായി പരിണമിക്കേണ്ടതുണ്ട്.

അബൂബക്കര്‍ കമാലി, പട്ടിക്കാട് ജാമിഅഃ നൂരിയ്യ


കുടുംബനാഥന്‍ കുടുംബത്തെ അറിയണം

സുപ്രഭാതം കഴിഞ്ഞ ഒരാഴ്ചയായി ഒരു സാമൂഹിക വിപ്ലവം കൂടി സൃഷ്ടിച്ച് കൊണ്ടാണ് മുന്നേറുന്നതെന്ന സത്യം പറയാതിരിക്കാന്‍ വയ്യ. സമൂഹത്തിന്റെ മുഖത്തുനോക്കി പലതും തുറന്നുപറയുന്ന, 'ഒളിച്ചോടുന്ന കേരളം' എന്ന പംക്തി രക്ഷിതാക്കളുടെ കണ്ണ് തുറപ്പിക്കുന്നതാണെന്നതില്‍ യാതൊരു സംശയവുമില്ല.
ഇതിന്റെ അണിയറ ശില്‍പ്പികളെ അഭിനന്ദിച്ചേ മതിയാകൂ. ഒളിച്ചോട്ടത്തിന് നിദാനമാവുന്ന വിഷയങ്ങളും സംഭവങ്ങളും വര്‍ണിച്ചെഴുതിയതിനോടൊപ്പം ഇനി അതിനുള്ള പൂര്‍ണനടപടി ക്രമങ്ങള്‍ കൂടി കണ്ടെത്താന്‍ സുപ്രഭാതത്തിന് കഴിയുമെന്ന് തന്നെയാണ് വിശ്വാസം. ചില അടിയന്തര നടപടികള്‍ക്ക് സമൂഹം മുന്നിട്ടിറങ്ങിയാല്‍ ഇതിന് മാറ്റം വരുത്താന്‍ കഴിഞ്ഞെന്ന് വരും. അതിലൊന്നാണ് നീതി പീഠത്തിന്റെ ശക്തമായ ഇടപെടലുകള്‍.
ഓരോ മതവിശ്വാസിക്കും തങ്ങളുടെ മതാനുഷ്ഠാനമനുസരിച്ചുള്ള വിവാഹങ്ങളേ സാധൂകരിക്കപ്പെടൂ എന്ന തലത്തിലേക്ക് ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്.
അതോടൊപ്പം പ്രായപൂര്‍ത്തിയായി എന്നതിന്റെ പേരില്‍ മാത്രം ഒളിച്ചോടുന്നത് വരെ തന്നെ താനാക്കി വളര്‍ത്തിയ മാതാപിതാക്കളുടെ പ്രായത്തിനും ചിന്തകള്‍ക്കും പരിഗണന നല്‍കാന്‍ കോടതികള്‍ തയ്യാറാവേണ്ടതുണ്ട്.രക്ഷിതാക്കളും പ്രായപൂര്‍ത്തിയായവരും പക്വതയെത്തിയവരും ആണെന്ന സത്യം കോടതി അംഗീകരിക്കേണ്ടിവരും. മാതാപിതാക്കളുടെ സമ്മതമില്ലാതെ ചെയ്യുന്ന വിവാഹങ്ങള്‍ നിയമാനുസൃതമാവുകയില്ല എന്ന തീരുമാനത്തിലേക്ക് കോടതിയെത്തിയാല്‍ ഒരു പരിധി വരേ ഒളിച്ചോടുന്നവര്‍ പിന്തിരിഞ്ഞ് നോക്കുന്ന സാഹചര്യം സമൂഹത്തിലുടലെടുക്കും. കുടുംബ നാഥന് കുടുംബത്തെ അറിഞ്ഞിരിക്കുക എന്ന ബാധ്യത നിറവേറ്റാന്‍ കഴിയണം എന്നതാണ് പരമപ്രധാനം.

മുജീബ് ആവിലോറ.
കൊടുവള്ളി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago