കെ.കെ ധനിന്റെ ഓര്‍മകള്‍ മരങ്ങളിലൂടെ പുനര്‍ജനിക്കുന്നു
മങ്കര: ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ. ധനിന്റെ ഓര്‍മകള്‍ ഇനി മരങ്ങളിലൂടെ തളിര്‍ക്കുന്നു. കര്‍ക്കിടക വാവുദിനത്തില്‍ യാതൊരുവിധ ആഘോഷങ്ങളൊന്നുമില്ലാതെ ധനിന്റെ സുഹൃത്തുക്കള്‍ ഓര്‍മ മരങ്ങള്‍ നടുകയായിരുന്നു. നാലു തവണ പഞ്ചായത്തംഗമാവുകയും രണ്ട് വര്‍ഷം കോടതി വിധിയിലൂടെ പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്ത ധനിന്റെ ഭാര്യ രാജലക്ഷ്മി ധന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കെ. ശങ്കരനാരായണന്‍ മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടിലും ഔദ്യോഗിക വസതിയിലും നിരന്തരം കയറി നേടിയെടുത്തതാണ് മങ്കര വെള്ളറോഡിലെ പ്രിയദര്‍ശിനി ഓഡിറ്റോറിയം.
മങ്കര ഞാവ്‌ളിന്‍ കടവ് കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് ധന്നിന്റെ പരിശ്രമം കൊണ്ടാണ്. ഭാരതപ്പുഴ സംരക്ഷണത്തിനുവേണ്ടി ഭാരതപ്പുഴയുടെ മങ്കര കാളികാവ് ഭാഗത്ത് മുളകള്‍ വെച്ചു പിടിപ്പിച്ച ധന്‍ 72ാം വയസില്‍ മരിച്ചു. മഴക്കുഴി നിര്‍മാണത്തിനുവേണ്ടി ഈ 72കാരന്‍ അഹോരാത്രം പരിശ്രമിച്ചിരുന്നു. മങ്കര സര്‍വീസ് സഹകരണബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് ധന്‍ പൊതുരംഗത്ത് ഇറങ്ങിയത്. കഴിഞ്ഞ 47 വര്‍ഷക്കാലം മങ്കരയിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരികരംഗത്തെ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം ഇതിനിടയില്‍ ചില സിനിമകളിലും മുഖം കാണിച്ചു.
കെ.കെ. ധന്നിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ മങ്കര പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശക്തികേന്ദ്രത്തില്‍നിന്ന് ചരിത്രത്തിലാദ്യമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. കെ.കെ. ധനിന്റെ ഓര്‍മക്കായി വനമിത്ര അവാര്‍ഡ് ജേതാവ് കല്ലൂര്‍ ബാലന്‍, കല്ലൂര്‍ ഹരിത ക്ലബ്ബ് പ്രസിഡന്റ് കെ.കെ.എ. റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ 72 വൃക്ഷതൈകള്‍ മങ്കര പഞ്ചായത്ത് പ്രദേശത്ത് വച്ചു പിടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."