HOME
DETAILS

അരാംകോ ഓഹരികള്‍ ഞായറാഴ്ച വിപണിയിലെത്തും; വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഹരി സ്വന്തമാക്കാം

  
backup
November 12 2019 | 09:11 AM

%e0%b4%85%e0%b4%b0%e0%b4%be%e0%b4%82%e0%b4%95%e0%b5%8b-%e0%b4%93%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9e%e0%b4%be%e0%b4%af%e0%b4%b1%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a

ജിദ്ദ: സഊദി അരാംകോ ഓഹരി നവംബര്‍ 17 ന് വിപണിയിലെത്തും. വ്യക്തികള്‍ക്ക് ഈ മാസം 28 വരെയും സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ നാലുവരെയും ഓഹരികള്‍ സ്വന്തമാക്കാനുള്ള അപേക്ഷ നല്‍കാമെന്ന് അരാംകോ വ്യക്തമാക്കി. ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോയ്ക്ക് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി വില്‍ക്കുന്നതിന് അനുമതി ലഭിച്ചത് നവംബര്‍ മൂന്നിനാണ്. ഓഹരികള്‍ ഈ മാസം 17 നു വിപണിയിലെത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അന്തിമ ഓഹരി വില ഡിസംബര്‍ അഞ്ചിനു മാത്രമേ പ്രഖ്യാപിക്കു. 0.5 ശതമാനം ഓഹരി മാത്രമാണ് ആദ്യത്തെ ആറു മാസത്തേക്ക് വില്‍ക്കുന്നത്. വില്‍പന തുടങ്ങിയശേഷം ആറു മാസത്തേക്ക് അറാംകോക്ക് ഷെയര്‍ ലിസ്റ്റ് ചെയ്യാനോ 12 മാസത്തേക്ക് കൂടുതല്‍ ഷെയറുകള്‍ പുറത്തിറക്കാനോ സാധിക്കില്ല. ഒരാള്‍ കുറഞ്ഞത് പത്തു ഓഹരികളെങ്കിലും എടുക്കണം. പരമാവധി എത്ര ഓഹരി വേണമെങ്കിലും എടുക്കാം. ഓഹരി മൂല്യം പ്രഖ്യാപിക്കാതെയാണിപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വദേശികള്‍ എന്നിവര്‍ക്കെല്ലാം ഓഹരി സ്വന്തമാക്കാം. എന്നാല്‍ വിദേശ നിക്ഷേപകര്‍ക്ക് ഓഹരി സ്വന്തമാക്കാന്‍ സഊദി സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററില്‍ പോര്‍ട്ട് ഫോളിയോ അക്കൗണ്ടോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സ്വന്തം പേരില്‍ അക്കൗണ്ടോ വേണം.

സ്വദേശികളായ ഓഹരി ഉടമകള്‍ 180 ദിവസം തുടര്‍ച്ചയായി ഓഹരി സൂക്ഷിച്ചാല്‍ സൗജന്യ ഷെയറുകള്‍ ബോണസായി ലഭിക്കും. ഐ.പി.ഒ സമയത്ത് അവര്‍ വാങ്ങുന്ന 10 ഓഹരികള്‍ക്ക് ഒന്ന് എന്ന നിലയിലാണ് സൗജന്യം ലഭിക്കുക. 100 ഓഹരിവരെ സൗജന്യമായി ലഭിക്കും. സഊദിയില്‍ താമസിക്കുന്ന നിക്ഷേപകരായ വിദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും സ്വദേശികള്‍ക്കുമാണ് ഓഹരികള്‍ വാങ്ങാനാകുക. എന്‍.സി.ബി, സാബ്, സാംബ, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, ഫസ്റ്റ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക്, അല്‍ബിലാദ്, അല്‍ജസീറ, അല്‍റിയാദ്, അല്‍റാജ്ഹി, അല്‍ഇന്‍മാ, ഫ്രഞ്ച് സഊദി, അല്‍ഖലീജ് ഇന്റര്‍നാഷണല്‍ എന്നീ ബാങ്കുകള്‍ വഴി മാത്രമേ ഐ.പി.ഒ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂവെന്ന് അറാംകോ അറിയിച്ചു.

അതേ സമയം 60 ബില്യന്‍ റിയാല്‍ മൂലധനമുള്ള കമ്പനി 200 ബില്യന്‍ ഓഹരികളാണ് വിപണിയിലിറക്കുന്നത്. എന്നാല്‍ 600 പേജുള്ള പ്രോസ്‌പെക്ടസില്‍ ഓഹരി മൂല്യം വെളിപ്പെടുത്തിയിട്ടില്ല. അന്തിമ ഐ.പി.ഒയുടെ വില ഡിസംബര്‍ അഞ്ചിനാണ് പ്രഖ്യാപിക്കുക. അപേക്ഷ സ്വീകരിച്ചാല്‍ ഡിസംബര്‍ എട്ടിനകം സബ്‌സ്‌ക്രിപ്ഷ്യന്‍ വില അടക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago