HOME
DETAILS
MAL
പി. കൃഷ്ണദാസിന്റെ വിലക്കില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രിംകോടതി
backup
July 28 2017 | 10:07 AM
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസില്‍ മുഖ്യപ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രിംകോടതി.
അര്‍ബുദ രോഗ ബാധിതയായ അമ്മയെ കാണാന്‍ പോകാന്‍ അനുമതി നല്‍കണമെന്ന കൃഷ്ണദാസിന്റെ ആവശ്യവും കോടതി തള്ളി. ഇതിനായി പ്രത്യേക അപേക്ഷ നല്കിയാല് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
കൃഷ്ണദാസിന് നല്കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കോയമ്പത്തൂരില്‍ തന്നെ കൃഷ്ണദാസ് തങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."