'ഇതെല്ലാം ഞങ്ങളുടേതാണ്'; കോടികള്‍ മുടക്കി ഫെയ്‌സ്ബുക്ക് പുതിയ ലോഗോ ഉണ്ടാക്കിയതിനു പിന്നില്‍
നവംബര്‍ അഞ്ചാം തിയ്യതി ഫെയ്‌സ്ബുക്കിന്റെ പുതിയ ലോഗോ പുറത്തുവന്നു. ഇതുവരെയുള്ള ലോഗോ പോരാഞ്ഞിട്ടല്ല, ചെറിയൊരു ഈഗോ ക്ലാഷിന്റെ പേരിലെന്നു വേണമെങ്കില്‍ പറയാം.
ഫെയ്‌സ്ബുക്ക് പിന്നീട് ഏറ്റെടുത്ത വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകളും ഞങ്ങളുടേതാണ് എന്നു വെളിവാക്കുന്ന രീതിയിലുള്ള ലോഗോയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇനി മുതല്‍ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും തുറക്കുമ്പോള്‍ സ്പ്ലാഷ് സ്‌ക്രീനില്‍ (ആപ്പ് തുറക്കുമ്പോള്‍ ലോഗോ കാണുന്ന സമയം) 'From FACEBOOK' എന്നു കൂടി കാണിക്കും. അത്രേയുള്ളു വ്യത്യാസം. ആപ്പ് സ്‌റ്റോറുകളിലും ഇങ്ങനെയാണ് കാണിക്കുക.
[video width="620" height="412" mp4="http://suprabhaatham.com/wp-content/uploads/2019/11/Facebook_Wordmark_Cycling.0.mp4"][/video]
പഴയ ലോഗോ പ്രകാരം എല്ലാ അക്ഷരങ്ങളും സ്‌മോള്‍ ലെറ്ററിലായിരുന്നെങ്കില്‍ പുതിയതില്‍ എല്ലാ അക്ഷരങ്ങളും കാപിറ്റര്‍ ലെറ്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ പച്ചയും ഫെയ്‌സ്ബുക്കിന്റെ നീലയും ഇന്‍സ്റ്റഗ്രാമിന്റെ പിങ്കിഷ് ഗ്രേഡിയന്റ് നിറങ്ങളും സമ്മിശ്രമായി കോര്‍ത്തിണക്കിയതാണ് ലോഗോ.
ഇതുപക്ഷെ, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളിന് ഇരയാവാന്‍ കാരണമായിരിക്കുകയാണ്. ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയും വാട്‌സ്ആപ്പ് സ്ഥാപകന്‍ ജാന്‍ കൗമും വരെ ഫെയ്‌സ്ബുക്കിന്റെ നീക്കത്തെ ട്രോളിക്കൊന്നു.
Twitter from TWITTER എന്നാണ് ജാക്ക് ഡോര്‍സി ട്വീറ്റ് ചെയ്തത്.
from
വാട്‌സ്ആപ്പ് സ്ഥാപകന്‍ ജാന്‍ കൗമും വാട്‌സ്ആപ്പ് മുന്‍ ചീഫ് ബിസിനസ് ഓഫിസര്‍ നീരജ് അറോറയും കളിയാക്കി കൊണ്ട് രംഗത്തെത്തി. 'സ്പ്ലാഷ് സ്‌ക്രീന്‍ നവീകരണം' എന്നാണ് ജാന്‍ കൗം സ്റ്റാറ്റസാക്കിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് ട്വീറ്റ് ചെയ്തിരിക്കുകയാണ് നീരജ് അറോറ.
? courtesy @jankoum pic.twitter.com/kHb1CJvjjX
— neeraj arora (@neerajarora) November 9, 2019
Word 97 ല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്വന്തമായി ഉണ്ടാക്കിയ ലോഗോ പോലുണ്ടെന്ന് പോലും ആളുകള്‍ പരിഹസിക്കാന്‍ തുടങ്ങി. ചിലരാവട്ടെ അക്ഷരങ്ങളുടെ വടിവും വളവും വരെ വിശദീകരിച്ച് രംഗത്തെത്തി.
CREATIVES EXPLAIN THE NEW FACEBOOK LOGO
— An Okay Boomer (@trukelayser) November 4, 2019
Copywriter: As you'll see, this says FACEBOOK. It's spelled correctly, which is nice.
Designer: pic.twitter.com/WtWn8iD1c6
ലോഗോ പുറത്തിറക്കിയെങ്കിലും യൂസര്‍മാര്‍ക്കിടയില്‍ എത്താന്‍ കുറച്ച് ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പ് സ്റ്റോറുകളില്‍ ഡിസ്‌ക്രിപ്ഷന്‍ നല്‍കുന്നിടത്ത് 'From Facebook' എന്ന് നേരത്തെ വരാന്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."