HOME
DETAILS

മിനാ തമ്പുകളില്‍ പതിനായിരം പുതിയ എയര്‍ കണ്ടീഷനുകള്‍ പ്രവര്‍ത്തന സജ്ജമാകും

  
backup
August 07 2016 | 13:08 PM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf

മക്ക: മിനായിലെ തമ്പുകളില്‍ ഈ വര്‍ഷം പതിനായിരം എയര്‍ കണ്ടീഷനുകള്‍ കൂടി പ്രവര്‍ത്തന സജ്ജമാകും. ഓസ്‌ട്രേലിയ, ഇറ്റലി, ചൈന തുടങ്ങിയ കമ്പനികളിലെ എയര്‍ കണ്ടീഷനുകളാണ് പ്രവര്‍ത്തിപ്പിക്കുക. ഓസ്‌ട്രേലിയന്‍ കമ്പനി ഇതിനകം തന്നെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും മറ്റു കമ്പനികള്‍ ഹജ്ജിനു മുന്നോടിയായി തന്നെ ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

8500 എസികള്‍ സ്ഥാപിച്ചു കഴിഞ്ഞുവെങ്കിലും 1500 എയര്‍ കണ്ടീഷനുകളാണ് ഹജ്ജിനു മുന്നോടിയായി ഇനി സ്ഥാപിക്കാനുള്ളത്. ഇത് പൂര്‍ത്തിയായാല്‍ ഹജ്ജിനു ശേഷം ഇവയുടെ പ്രവര്‍ത്തനം പഠനം നടത്തിയായിരിക്കും കൂടുതല്‍ വ്യാപിപ്പിക്കുക. തമ്പുകളുടെ ശീതീകരണം, വൈദ്യുതി ഉപഭോഗം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് ഇറ്റലി, ചൈനീസ് എയര്‍ കണ്ടീഷനുകള്‍ കൂടുതലായി തമ്പുകളില്‍ സ്ഥാപിക്കണോയെന്ന് തീരുമാനിക്കുക. രണ്ടു കമ്പനികളുടെയും എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്നതിന് വിവിധ മന്ത്രാലയ പ്രതിനിധികളുടെ സബ് കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുണ്ട്.

ഫ്രിയോണ്‍ ഗ്യാസ് ഉപയോഗിച്ചുള്ള എ സിയാണ് ഇറ്റാലിയന്‍ കമ്പനി നിര്‍മിച്ചു നല്‍കിയത്. തമ്പുകളുടെ താപനില 21 ഡിഗ്രിയായി കുറക്കുന്നതിന് സഹായിക്കുന്ന ഇവ വൈദ്യുതി ഉപയോഗം കുറഞ്ഞതാണെന് കമ്പനി അവകാശ പ്പെടുന്നുണ്ടെങ്കിലും ഫ്രിയോണ്‍ ഗ്യാസ് ഉപയോഗിച്ചുള്ള ഇവക്ക് ഹജ്ജ് ഉംറ, ആരോഗ്യ മന്ത്രാലയങ്ങക്ക് താല്‍പര്യമില്ല. ഹജ്ജിനു ശേഷം അന്തിമ തീരുമാനത്തിനു ശേഷം മൂന്നു വര്‍ഷത്തിനകം അര ലക്ഷം എയര്‍ കണ്ടീഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago