ഓണത്തിന് 'ജൈവ സമൃദ്ധി'യുമായി കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള എല്ലാ പഞ്ചായത്തുകളിലും ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ വിളവെടുക്കുന്നതിനുള്ള പച്ചക്കറിതൈകള്‍ വിതരണം നടത്തും.
സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് പിന്തുണയേകുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയാണ് 'ജൈവസമൃദ്ധി 2017'. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവിധയിനം പച്ചക്കറി തൈകള്‍ വിതരണം നടത്തുന്നത്.
കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കര്‍ഷക കൂട്ടായ്മയുടെ ഫെഡറേഷനായ ഹരിതമൈത്രി ഓപ്പണ്‍മാര്‍ക്കറ്റുകളായ മണിമല, ഞള്ളമറ്റം, തമ്പലക്കാട്, കാളകെട്ടി, പാറത്തോട്, കൂവപ്പളളി, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട് എരുമേലി, തുടങ്ങിയ സ്ഥലങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകള്‍ വഴിയാണ് തൈകള്‍ വിതരണം നടത്തുന്നത്.
എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വികസന സമിതികളും, കര്‍ഷക കൂട്ടായ്മകളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജൈവകൃഷിക്ക് നേതൃത്വം നല്‍കും. 'ജൈവസമൃദ്ധി 2017' ന്റെ ഉദ്ഘാടനം 29ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് നിര്‍വഹിക്കും.
വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷയാകും. യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. പി.എ ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, മെമ്പര്‍മാരായ പി.കെ. അബ്ദുള്‍കരീം, വി.റ്റി അയൂബ് ഖാന്‍, സോഫി ജോസഫ്, മറിയമ്മ ടീച്ചര്‍, പ്രകാശ് പളളിക്കൂടം, ആശാ ജോയി, പി.ജി. വസന്തകുമാരി, ശുഭേഷ് സുധാകരന്‍, ജെയിംസ് പി സൈമണ്‍, അജിതാ രതീഷ്, ബി.ഡി.ഒ. കെ.എസ്. ബാബു തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."