മാന്നാറില്‍ ജനമൈത്രി പൊലിസ് സുരക്ഷാംഗങ്ങള്‍ കൂട്ട രാജി സമര്‍പ്പിച്ചു
മാന്നാര്‍: ഡി.ജി.പിയുടെ അഭിനന്ദനത്തിന് പിന്നാലെ ജനമൈത്രി പൊലിസ് സുരക്ഷാ സമിതിയംഗങ്ങള്‍ കൂട്ട രാജി സമര്‍പ്പിച്ചു. കമ്മ്യൂനിറ്റി റിലേഷന്‍സ് ഓഫിസറായ അഡീഷണല്‍ എസ്.ഐ റജൂബ് ഖാനെ പദവിയില്‍ നിന്നും ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി സമര്‍പ്പിച്ചതെന്ന് അംഗങ്ങള്‍ പറഞ്ഞു. സമിതിയിലെ 25 അംഗങ്ങളും രാജിവച്ചിട്ടുണ്ട്.
അഡീ. എസ്.ഐയെ മാറ്റിയതിന്റെ കാരണം വകുപ്പ് തലത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി യ്ക്കും പരാതി നല്‍കിയിട്ടുണ്ട്. നാലുമാസം മുന്‍പാണ് സി.ഐ കണ്‍വീനറും എസ്.ഐ സെക്രട്ടറിയും അഡീഷണല്‍ എസ്.ഐ സി.ആര്‍.ഒ യുമായി മാന്നാര്‍, ബുധനൂര്‍, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലെ 25 പേരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചത്. എന്നാല്‍ ചില രഷ്ട്രീയക്കാരുടെ താല്‍പര്യമാണ് സമിതിയുടെ പ്രവര്‍ത്തനത്തിന് തടസമായി മാറുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. സമിതിയ്‌ക്കെതിരേ മാന്നാര്‍ പഞ്ചായത്താണ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയത്. സ്ത്രീ- സാമ്പത്തിക വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കഥകള്‍ പ്രചരിപ്പിച്ചാണ് അഡി. സി.ഐ യെ സി.ആര്‍.ഒ യുടെ ചുമതലയില്‍ നിന്നും മാറ്റിയത്.
പകരം എ.സ്.ഐ ജോര്‍ജ് കുട്ടിക്ക് ചുമതല നലകി. ഇതോടെയാണ് സമിതിയംഗങ്ങള്‍ അസംത്യപ്തരായത്. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ഉദയഭാനുവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റജൂബ്ഖാനെ ചുമതലയില്‍ നിന്നും മാറ്റിയത്. ഈ സാഹചര്യത്തിലാണ് സമിതിയംഗങ്ങള്‍ കൂട്ടത്തോടെ രാജി വയ്ക്കുന്നതെന്ന് അംഗങ്ങളായ ടി.കെ.ഗംഗാധരന്‍പിള്ള, വിനു ഗ്രിത്തോസ്, മുഹമ്മദ് ബഷീര്‍, സജി കുട്ടപ്പന്‍, ജോര്‍ജി നെല്‍സണ്‍, റെന്നി രാജന്‍, അന്‍ഷാദ്, ടി.എം.ഹരികുമാര്‍, ശ്രീകുമാര്‍ ഭട്ടതിരി, ഹാറൂണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."