ശിഹാബ് തങ്ങള്‍, മമ്മദ് ഫൈസി അനുസ്മരണവും അവകാശ പോരാട്ട പ്രഖ്യാപനവും ഓഗസ്റ്റ് ഒന്നിന്
കോഴിക്കോട്: പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍-കെ. മമ്മദ് ഫൈസി അനുസ്മരണ സദസിനും അവകാശ പോരാട്ട പ്രഖ്യാപന സമ്മേളനത്തിനും അന്തിമ രൂപമായി. ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ശേഷം 2.30ന് കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കുന്ന അനുസ്മരണ സദസും അവകാശ പോരാട്ട പ്രഖ്യാപന സമ്മേളനവും മെംബര്‍ഷിപ്പ് കാംപയിനും സംസ്ഥാന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം സി.പി സൈതലവിയും മമ്മദ് ഫൈസി അനുസ്മരണം അബ്ദുസ്സമദ് പൂക്കോട്ടൂരൂം നിര്‍വഹിക്കും. പി.കെ.കെ ബാവ, അഡ്വ. പി.എം.എ സലാം, എം.സി മായിന്‍ ഹാജി, സി.പി ബാവ ഹാജി, മഞ്ഞളാംകുഴി അലി എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ഉമര്‍ പാണ്ടികശാല, കെ.പി മുഹമ്മദ്കുട്ടി, ഇബ്രാഹിം എളേറ്റില്‍, സി.കെ.വി യൂസഫ്, കെ. അന്‍വര്‍ നഹ പ്രസംഗിക്കും.
പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അനീതിക്കും അവഗണനക്കുമെതിരേ പ്രവാസി ലീഗ് നടത്തുന്ന സമരപരിപാടികള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി തിരഞ്ഞെടുത്ത പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. പരിപാടിക്ക് മുന്നോടിയായി എല്ലാ ജില്ലകളിലും പ്രവര്‍ത്തക നേതൃ സംഗമങ്ങള്‍ സംഘടിപ്പിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ എസ്.വി അബ്ദുല്ല അധ്യക്ഷനായി. അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. ഹനീഫ മൂന്നിയൂര്‍ രൂപരേഖ അവതരിപ്പിച്ചു. കാപ്പില്‍ മുഹമ്മദ് പാഷ, പി.എം.കെ കാഞ്ഞിയൂര്‍, കെ.സി അഹമ്മദ്, സി.പി അബ്ദുല്ല, ടി.എച്ച് കുഞ്ഞാലി ഹാജി, മൊയ്തു കുനിയില്‍, കെ.വി മുസ്തഫ, ഖാദര്‍ ഹാജി ചെങ്കള, കെ.പി ഇമ്പിച്ചിമമ്മു ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."