HOME
DETAILS

സ്‌നേഹസ്പര്‍ശം ഡയാലിസിസ് സെന്റര്‍:രണ്ടാംഘട്ട ധനസമാഹരണത്തിന് നാട് കൈകോര്‍ക്കുന്നു

  
backup
July 28 2017 | 20:07 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%82-%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf-2

കുറ്റ്യാടി: ഗവ.ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്‌നേഹസ്പര്‍ശം ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഘട്ട ധനസമാഹരണത്തിനായി നാട് ഒന്നാകെ കൈകോര്‍ക്കുന്നു.
മലയോര മേഖലയിലെ വൃക്കരോഗികളുടെ ആശ്രയകേന്ദ്രമായി ഇതിനകം മാറിക്കഴിഞ്ഞ ഡയാലിസിസ് സെന്റര്‍ 2014 ഫെബ്രുവരിയില്‍ ജനകീയ കൂട്ടായ്മയില്‍  ഫണ്ട് സ്വരൂപിച്ചാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ പതിനൊന്ന് മെഷിനുകളില്‍ മൂന്ന് ഷിഫ്റ്റുകളിലായി 62 രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് നടത്തിവരുന്നു.
സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് മാസംതോറും 5 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. 2014ല്‍ ഒന്നാം ഘട്ടത്തില്‍ സമാഹരിച്ച 1,68,00000 രൂപ ഉപയോഗിച്ചാണ് ഇതുവരെ ഡയാലിസിസ് ചെയ്തു പോന്നത്. രണ്ടാം ഘട്ട ധന സമാഹരണത്തിനായി മുന്‍ വര്‍ഷത്തേക്കാള്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളാണ് നാടെങ്ങും നടക്കുന്നത്. കുന്നുമ്മല്‍ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലും പഞ്ചായത്ത്തല കണ്‍വെന്‍ഷനുകളും 107 വാര്‍ഡുകളില്‍ വാര്‍ഡ്തല കണ്‍വന്‍ഷനുകളും പൂര്‍ത്തിയാക്കുകയും പഞ്ചായത്ത് വാര്‍ഡ്തല കമ്മിറ്റികള്‍ നിലവില്‍ വരികയും ചെയ്തിട്ടുണ്ട്. 1100 അയല്‍ സഭകളില്‍ ബഹുഭൂരിപക്ഷത്തിലും കമ്മിറ്റികള്‍ നിലവില്‍ വന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിളംബര ജാഥ, ദീപം തെളിയിക്കല്‍, സൈക്കിള്‍ റാലി, തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ നടക്കും. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി പകരം തുണിയും മറ്റ് പരിസ്ഥിതി സൗഹൃദ ഉപാധികളുമാണ് പ്രചരണത്തിനായി ഉപയോഗിക്കുന്നത്. ജൂലായി 30, ഓഗസ്റ്റ് 5 തിയതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി ധന സമാഹരണത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കും.
ഓഗസ്റ്റ് 11,12 തിയതികളിലായി രണ്ടു ദിവസം മുഴുവന്‍ പ്രവര്‍ത്തകരും വീടുകള്‍ കയറി ധനസമാഹരണം നടത്തും. രണ്ട് കോടി രൂപയാണ് സംഘാടകര്‍ ലക്ഷ്യമിട്ടത്. ഇതിനായി 800 സ്‌കോഡുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. പരിപാടി ജനകീയമാക്കുന്നതിന്റെ ഭാഗമായി കുറ്റ്യാടിയില്‍ ചേര്‍ന്ന കുന്നുമ്മല്‍ ബ്ലോക്കുതല ബഹുജന കണ്‍വന്‍ഷന്‍ ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. സജിത്ത് അധ്യക്ഷനായി.
ചീഫ് കോഡിനേറ്റര്‍ കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. വി.എം ചന്ദ്രന്‍, വി.പി കുഞ്ഞബ്ദുല്ല, പി. രാധാകൃഷ്ണന്‍, പി. സുരേഷ്ബാബു, സി.എന്‍ ബാലകൃഷ്ണന്‍, കെ.ടി അശ്വതി, ടി. നാരായണി, അന്നമ്മജോര്‍ജ്, കെ.എം സതി, കെ.ടി രാജന്‍ പ്രസംഗിച്ചു. പി.ജി ജോര്‍ജ് സ്വാഗതവും അബ്ദുല്ല സല്‍മാന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  40 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  43 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago