HOME
DETAILS
MAL
റോഡുകളുടെ അടിസ്ഥാന വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും: മന്ത്രി സുധാകരന്
backup
November 14 2019 | 18:11 PM
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും വാഹന സാന്ദ്രത കൂടിയതുമായ സംസ്ഥാന പാതകളും, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയെ ബന്ധപ്പെടുത്തുന്ന പ്രധാന റോഡുകള്‍ ഉള്‍പ്പെട്ട ശൃംഖലയായ കോര്‍ റോഡ് നെറ്റ് വര്‍ക്കിന് അന്തിമപട്ടിക തയാറായി വരികയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നിയമസഭയില്‍ അറിയിച്ചു.
അടുത്ത 5 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് പ്രധാനപ്പെട്ട മുഴുവന്‍ റോഡുകളുടെയും അടിസ്ഥാന വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."