HOME
DETAILS

സ്വര്‍ണക്കട്ടികളും പണവും മോഷ്ടിച്ച കേസില്‍ മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റില്‍ മോഷണം സ്വര്‍ണാഭരണ നിര്‍മാണശാലയില്‍

  
backup
November 14, 2019 | 7:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%aa%e0%b4%a3%e0%b4%b5%e0%b5%81

തിരൂര്‍: സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്ന് സ്വര്‍ണക്കട്ടികളും പണവും മോഷ്ടിച്ച കേസില്‍ രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സാംഗ്‌ളി ബൊര്‍ഗാവ് സ്വദേശികളായ സന്ദീപ് പാട്ടീല്‍ (35), വിശാല്‍ മസ്‌കെ ( 29 ) എന്നിവരാണ് മഹാരാഷ്ട്രയിലെ ഇസ്‌ളാംപൂരിലെ ഒളിത്താവളത്തില്‍ കഴിയുന്നതിനിടെ അറസ്റ്റിലായത്.
തിരൂരിലെ വിനായക് ഗോള്‍ഡ് വര്‍ക്‌സില്‍ നിന്നാണ് 15 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണക്കട്ടിയും നാല് ലക്ഷം രൂപയും മോഷണം പോയത്. മോഷണം നടന്ന ശേഷം സ്വര്‍ണാഭരണ നിര്‍മാണശാലയിലെ ജീവനക്കാരനായ സന്ദീപ് പാട്ടീലിനെ കാണാതായിരുന്നു. മോഷണം നടന്ന സ്ഥാപനത്തിലെയും സമീപത്തെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ പിടികൂടാനായത്. സ്വര്‍ണവും പണവും മോഷ്ടിച്ച് തിരൂരില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മഹാരാഷ്ട്രയില്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ഇയാളുടെ സുഹൃത്തും മഹാരാഷ്ട്രയിലെ ഇസ്‌ളാംപൂര്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ വിശാല്‍ മഹാദേവ് മസ്‌കെയുമായി ചേര്‍ന്ന് മോഷണ മുതല്‍ ഉപയോഗിച്ച് സ്വര്‍ണാഭരണനിര്‍മാണ ശാല തുടങ്ങുന്നതിനുള്ള ശ്രമത്തിനിടെയാണ് ഒളിത്താവളത്തില്‍ നിന്ന് തിരൂര്‍ പൊലിസ് സാഹസികമായി ഇവരെ പിടികൂടിയത്.
ഇസ്‌ളാംപൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ട്രാന്‍സിറ്റ് വാറണ്ട് പ്രകാരം തിരൂര്‍ കോടതിയില്‍ ഹാജരാക്കി. തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ തിരൂര്‍ എസ്.ഐ മാരായ അബ്ദുല്‍ ജലീല്‍, കെ.പ്രമോദ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈഭവ് സൂര്യവംശിയെ എന്തുകൊണ്ട് കളിപ്പിച്ചില്ല? ടീം മാനേജ്മെന്റിനെതിരെ മുൻ ഇന്ത്യൻ നായകൻ രംഗത്ത്!

Cricket
  •  14 days ago
No Image

യുദ്ധഭൂമിയിൽ നിന്ന് ഫുട്ബോൾ വൻകരയിലേക്ക്; കാനഡയെ ചരിത്രവിജയത്തിലേക്ക് നയിച്ച് മുൻ അഭയാർത്ഥി ബാലൻ!

Football
  •  14 days ago
No Image

ജലദോഷത്തിന് ചികിത്സ തേടിയത്തെി; 19 മാസം പ്രായമുള്ള കുഞ്ഞിന് കാഴ്ച നഷ്ടമായി, മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അന്വേഷണം

National
  •  14 days ago
No Image

'രാജ്യം യുദ്ധത്തിലാണ്, ഞങ്ങൾ അവർക്കായി കളിക്കുന്നു'; ചരിത്ര വിജയത്തിന് ശേഷം ഹൃദയം തുറന്ന് കോംഗോ നായകൻ യോനെ വിസ്സ!

Football
  •  14 days ago
No Image

ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ രണ്ട് ബന്ധുക്കള്‍ പൊലിസ് കസ്റ്റഡിയില്‍, അന്വേഷണം ഊര്‍ജ്ജിതം

Kerala
  •  14 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  14 days ago
No Image

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  14 days ago
No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  14 days ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  14 days ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  14 days ago