ജനകീയ ബസോട്ടത്തിന് പതിനഞ്ചാണ്ട്
നീലേശ്വരം: വാര്‍ഷികാഘോഷഭാഗമായി ഡിസംബര്‍ ഒന്നുമുതല്‍ 31 വരെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യയാത്ര അനുവദിക്കുമെന്നു കാലിച്ചാനടുക്കം ജനകീയ വികസന സമിതി പ്രസിഡന്റ് ടോം വടക്കുംമൂല, സെക്രട്ടറി എ.എം മാധവന്, അംഗങ്ങളായ കെ. ജയകുമാര്‍, ജോണ്‍ കുടിയിരിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2019 ജനുവരി മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സീസണ് ടിക്കറ്റ് സമ്പ്രദായവും ഏര്‍പ്പെടുത്തും. ഇതിനു മുന്നോടിയായി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ യോഗം വിളിക്കും.
2003 ഒക്ടോബര്‍ രണ്ടിനാണു ജനകീയ വികസന സമിതി രൂപീകരിച്ചത്. 2004ല്‍ ബസ് സര്‍വിസ് തുടങ്ങി. സ്വകാര്യ ബസുടമകള്‍ ആഹ്വാനം ചെയ്യുന്ന പണിമുടക്കുകള്‍ ജനകീയ ബസിനെ ബാധിക്കാറില്ല. ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാന്‍ പണിമുടക്കുന്ന ദിവസങ്ങളിലും സര്‍വിസ് നടത്താറുണ്ട്. 160ഓളം അംഗങ്ങളാണു സമിതിയിലുള്ളത്.
നീലേശ്വരം-കാലിച്ചാനടുക്കം റൂട്ടില്‍ മൂന്ന്, കാലിച്ചാനടുക്കത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് രണ്ട്, തായന്നൂരേക്ക് ഒന്ന് എന്നിങ്ങനെ ആറ് ട്രിപ്പുകളാണു ജനകീയ ബസിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."