പെരുമ്പാടിചുരം റോഡ് പുനര്‍നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍
ഇരിട്ടി: പെരുമ്പാടിപാലം റോഡ് പുനര്‍നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മഴ ശക്തി പ്രാപിച്ചില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം ഭാഗികമായി ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വീരാജ്‌പേട്ട പൊതുമരാമത്ത് അധികൃതര്‍. 30 മീറ്ററോളം നീളത്തില്‍ ഒലിച്ചുപോയ റോഡ് കൂറ്റന്‍ കരിങ്കല്ല് പാകിയാണ് അരിക് ഭിത്തിയോട് കൂടിയുള്ള സുരക്ഷയൊരുക്കി ബലപ്പെടുത്തുന്നത്. തടാകത്തില്‍ നിന്നുള്ള വെള്ളം കരകവിഞ്ഞൊഴുകുമ്പോള്‍ കരിങ്കല്‍ ഭിത്തികള്‍ക്കിടയിലൂടെ മറുവശമുള്ള കൊക്കയിലേക്ക് ഒഴുകിപോകും വിധമാണ് നിര്‍മാണം. ഇതിന്റെ അന്‍പതു ശതമാനത്തോളം പ്രവൃത്തി പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ തടാകത്തിന് സമീപം നടപ്പാതയുണ്ടാക്കി യാത്രക്കാരെ മറുകര കടത്തിവിടാനും താല്‍ക്കാലിക സംവിധാനമൊരുക്കിയിട്ടുണ്ട്. തൂക്കുപാലം മാതൃകയില്‍ വടം പിടിച്ചാണ് യാത്രക്കാര്‍ റോഡിന് ഇരുവശങ്ങളിലേക്കും പ്രവേശിക്കുന്നത്. കൂട്ടുപുഴ ഭാഗത്തുനിന്നും വീരാജ്‌പേട്ട ഭാഗത്തുനിന്നും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇവിടെ വരെ എത്തുന്നുണ്ട്. ഒന്നര കോടി രൂപയാണ് റോഡ് നവീകരണത്തിനായി കുടക് ജില്ലാ ഭരണകൂടം വകയിരുത്തിയിരിക്കുന്നത്. ഗതാഗതം പുന:സ്ഥാപിക്കുന്നതോടൊപ്പം പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനവും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."