മോദിഭരണം വിലക്കയറ്റമുണ്ടാക്കി: ഉമ്മന്‍ചാണ്ടി
പാനൂര്‍: വില വര്‍ധനയെ മറികടക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്തില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ചെണ്ടയാട് കുനുമ്മല്‍ കണ്ടോത്തും ചാലില്‍ കാരായി കൃഷ്ണന്‍ നഗറില്‍ മാവിലേരി, കുനുമ്മല്‍ സംയുക്ത ബൂത്ത് കോണ്‍ഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മുന്‍കരുതലുമില്ലാതെ കേന്ദ്രം കൊണ്ടുവന്ന പുതിയ നികുതി നയം എല്ലാ സാധനങ്ങള്‍ക്കും വിലക്കയറ്റമുണ്ടാക്കി. മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനവും ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
സംസ്ഥാന സര്‍ക്കാറിന് റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ലക്ഷകണക്കിനാളുകളുടെ പരാതി പരിഹരിക്കാന്‍ ഇതുവരെ സാധിച്ചില്ലെന്നും ഉമ്മന്‍ചാണ്ടിപറഞ്ഞു. തേജസ് മുകുന്ദ് അധ്യക്ഷനായി. സുരേഷ് ബാബു എളയാവൂര്‍ ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി, പ്രദീപ് വട്ടിപ്രം, ഷമാ മുഹമ്മദ്, കെ.പി വിജീഷ്, അഡ്വ: വി. അനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."