HOME
DETAILS
MAL
സായാഹ്ന പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്
backup
July 28 2017 | 22:07 PM
കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ സായാഹ്നപാര്ക്കിന്റെ നിര്‍മാണം രണ്ടാഴ്ചക്കകം തുടങ്ങും. പാര്‍ക്ക് നിര്‍മാണത്തിന്റെ ലേഔട്ട് തയാറാക്കുന്നതിന്റെ ഭാഗമായി നഗരസഭാ ചെയര്മാന് എം.സുകുമാരന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിനു സമീപം റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 10 സെന്റ് സ്ഥലത്താണ് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ സായാഹ്ന പാര്‍ക്ക് നിര്‍മിക്കുക. കൊച്ചി ആസ്ഥാനമായ എഫ്.ആര്.ബി.എല്ലിനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. കരാര്‍ കമ്പനി ലേഔട്ട് തയ്യാറാക്കി നഗരസഭയ്ക്ക് സമര്‍പ്പിക്കും.ഇതിന് നഗരസഭയുടെ അനുമതി ലഭിച്ചാലുടന്‍ പ്രവൃത്തി ആരംഭിക്കും. ഡി.ടി.പി.സി ഫണ്ടായ 36,89,000 രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കില്‍ ഇരിപ്പിടങ്ങള്‍ കുട്ടികളുടെ കളിസ്ഥലം എന്നി സൗകര്യങ്ങളുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."