HOME
DETAILS

ജിഷ്ണു കേസ്: കൃഷ്ണദാസിന് ജാമ്യത്തില്‍ ഇളവില്ല

  
backup
July 28, 2017 | 10:15 PM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a6%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d

ന്യൂഡല്‍ഹി: ജാമ്യത്തില്‍ ഇളവുവേണമെന്ന നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. അര്‍ബുദ രോഗിയായ അമ്മയെ കാണുന്നതിനു കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന കൃഷ്ണദാസിന്റെ ആവശ്യം ജസ്റ്റിസുമാരായ എ.എം സപ്രേയും പി.സി പന്തും അടങ്ങിയ രണ്ടംഗ ബെഞ്ചാണു തള്ളിയത്.
നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള ലക്കിടി കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ കൃഷ്ണദാസിന്റെയും പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് ഇന്നലെ രണ്ടംഗബെഞ്ച് പരിഗണിച്ചത്.
ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചത്. കേസിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തെളിവ് നശിപ്പിക്കപ്പെടാതിരിക്കാന്‍ കൃഷ്ണദാസിനോട് കോയമ്പത്തൂരില്‍ തന്നെ തുടരാനായിരുന്നു കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കൃഷ്ണദാസിന്റെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ അപേക്ഷിച്ചത്. എന്നാല്‍, ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. മതിയായ അപേക്ഷയില്ലാതെ ഇത്തരമൊരാവശ്യം പരിഗണിക്കാനാവില്ല.
അപേക്ഷയും രേഖകളും സത്യവാങ്മൂലവും സമര്‍പ്പിച്ചാല്‍ ആവശ്യം അപ്പോള്‍ പരിഗണിക്കാമെന്നും വ്യക്തമാക്കിയ കോടതി, സി.ബി.ഐ ആവശ്യപ്പെടുകയാണെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും അറിയിച്ചു.
അതേസമയം, ജിഷ്ണു മരിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സുപ്രിംകോടതി സി.ബി.ഐക്ക് നാലാഴ്ചത്തെ സമയം അനുവദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  7 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  7 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  7 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  7 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  7 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  7 days ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 days ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  7 days ago
No Image

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

Saudi-arabia
  •  7 days ago