HOME
DETAILS

മിനിയില്‍ 'മിനിയല്ല' പോരാട്ടം

  
backup
July 28 2017 | 22:07 PM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be

മട്ടന്നൂര്‍:മുനിസിപ്പല്‍ ഓഫിസിനോട് ചേര്‍ന്നു കിടക്കുന്നതാണ് മിനി നഗര്‍വാര്‍ഡ്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി വി.എന്‍ മുഹമ്മദ് വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. യു.ഡി.എഫിന് കൂടുതല്‍  സ്വാധീനമുള്ള വാര്‍ഡാണിത്. 2012ല്‍ നടന്ന  തെരഞ്ഞെടുപ്പില്‍ വി.എന്‍ മുഹമ്മദ് 476  വോട്ട് നേടിയേപ്പോള്‍  എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഐ.എന്‍.എല്ലിന്റെ പി.എ  താജുദ്ദീന് 193 വോട്ട് മാത്രമാണ്  കിട്ടിയത്. എന്നാല്‍ വാര്‍ഡ് വിഭജനത്തോടെയാണ് കൊക്കയില്‍ വാര്‍ഡ് എന്നതിന് പകരം മിനി നഗര്‍ വാര്‍ഡ് എന്നാക്കി മാറ്റിയത്.പാലോട്ടുപള്ളിയുടെ ഒരു ഭാഗം ഇതിലേക്ക് വന്നു ചേരുകയും ഈ വാര്‍ഡിന്റെ ഒരു ഭാഗം ഉത്തിയൂര്‍ വാര്‍ഡിലേക്ക് പോകുകയും ചെയ്തു. വനിതാ സംവരണമായതോടെ യു.ഡി.എഫിനു വേണ്ടി മുസ്‌ലിം ലീഗിന്റെ മുബീന ഷാഹിദും എല്‍.ഡി.എഫിനു വേണ്ടി സി.പി.എമ്മിന്റെ എം.വിലാസിനിയുമാണ്  മത്സരരംഗത്തുള്ളത്.
മട്ടന്നൂരില്‍ പുതുതായി നിര്‍മിക്കേണ്ട ബസ്സ്റ്റാന്‍ഡിന് സ്ഥലം വകയിരുത്താന്‍ തീരുമാനിച്ചത് ഇവിടെയായിരുന്നു.എന്നാല്‍ പല കാരണങ്ങളാല്‍ നഗരസഭ അതിനു തയാറായില്ല. കൊക്കയില്‍ റോഡ്,  പൊലിസ് സ്റ്റേഷനു മുമ്പില്‍ നിന്നുമുള്ള പ്രത്യേക നടപ്പാത എന്നിങ്ങനെ ഗതാഗത സൗകര്യം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കഴിഞ്ഞ നഗരസഭ ഭരണ സമിതി തെരുവ് വിളക്കുകള്‍ സ്ഥാപിക്കാതെ വന്നപ്പോള്‍ സ്വകാര്യ വ്യക്തികളെ കണ്ടെത്തി വിളക്കുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുന്‍ കൗണ്‍സിലര്‍ വി.എന്‍ മുഹമ്മദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമ്പിലാവിൽ ആംബുലൻസിന്‍റെ വഴി തടഞ്ഞ് കാർ അഭ്യാസം; ലൈസൻസ് സസ്പെൻഡ് ചെയ്തു

Kerala
  •  22 days ago
No Image

കുവൈത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി 

Kuwait
  •  22 days ago
No Image

ട്രെയിൻ തട്ടി യുവതി മരിച്ചു, പേരിലെ സാമ്യത കേട്ട് ഓടിയെത്തിയ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  22 days ago
No Image

20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

Kerala
  •  22 days ago
No Image

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാ പ്രേരണയിൽ മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

Kerala
  •  22 days ago
No Image

മുദൈബിയില്‍ വാഹനാപകടം രണ്ടു മരണം 22പേര്‍ക്ക് പരിക്ക് 

oman
  •  22 days ago
No Image

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

Kerala
  •  22 days ago
No Image

ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്; അന്താരാഷ്ട്ര ക്രിമിനൽ കോടതി

International
  •  22 days ago
No Image

വിദേശികള്‍ക്ക് സ്വന്തം പേരില്‍ രണ്ടു വാഹനങ്ങള്‍ മാത്രം; അറിയിപ്പുമായി സഊദി

Saudi-arabia
  •  22 days ago
No Image

കണ്ണൂരിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

Kerala
  •  22 days ago