ബസില്‍ കവര്‍ച്ച: യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: ബസ് യാത്രയ്ക്കിടെ യു.പി സ്വദേശിയുടെ പഴ്സ് കവര്‍ന്ന യുവാവിനെ മറ്റു യാത്രക്കാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലെ വൈദ്യുതി പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് യു.പി അലഹബാദ് സ്വദേശിയായ അനുരാഗ്കുമാര് തിവാരിയുടെ പണമടങ്ങിയ പഴ്സും രേഖകളും കവര്‍ന്ന സംഭവത്തിലാണ് യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ട്രാഫിക് പൊലിസ് പിടികൂടിയത്. ഇയാളെ പിന്നീട് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. ഇരിക്കൂര്‍ പെരുവളത്തുപറമ്പ് പള്ളിക്കു സമീപം താമസിക്കുന്ന കോട്ടക്കുന്നുമ്മല്‍ ജാഫറാ(29)ണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിക്കു സമീപത്തുവച്ചായിരുന്നു സംഭവം. ഒന്‍പതിനായിരം രൂപയും രേഖകളുമടങ്ങിയ അനുരാഗിന്റെ പഴ്സ് ജാഫര്‍ ബസിനുള്ളില്‍ വച്ചു കവര്‍ച്ച ചെയ്യുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട അനുരാഗും ജാഫറും തമ്മില്‍ പിടിവലിയായി. ഈസമയം എ.കെ.ജി ആശുപത്രിക്കു സമീപം ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലിസ് ഓഫിസര്‍ പ്രതീഷ് ഇതുകാണുകയും ജാഫറിനെ പിടിച്ചു ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."