സഊദി നിരത്തുകളില്‍ ഇനി വാഹന നിയന്ത്രണങ്ങള്‍ക്ക് വനിതാ ട്രാഫിക് പൊലിസും
റിയാദ്: സഊദി നിരത്തുകളില്‍ ഇനി വാഹന നിയന്ത്രണങ്ങള്‍ക്ക് ഇനി വനിതാ പോലീസുമെത്തും. ഇതിനായി വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ വനിത പൊലീസുകാര്‍ താമസിയാതെ റോഡ് സുരക്ഷക്ക് നിയോഗിക്കപ്പെടുമെന്ന് പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി ലഭ്യമാകുകയും നിരവധി വനിതകള്‍ ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്തു വാഹനവുമായി പൊതു നിരത്തുകളില്‍ എത്തുകയും ചെയ്തതോടെയാണ് വനിതാ പോലീസ് രംഗത്തെത്തുന്നത്. പുറത്തിറങ്ങുന്ന വനിതാ പോലീസ് രംഗത്തിറങ്ങുന്നതിനു പൊതുസുരക്ഷ വിഭാഗവും റോഡ് സുരക്ഷ അതോറിറ്റിയും ഒരുക്കം പൂര്‍ത്തീകരിക്കുകയാണ്.
സഊദി തലസ്ഥാന നഗരിയായ റിയാദിനു പുറമെ അല്‍ഖസീം, നജ്‌റാന്‍, തബൂക്ക് പ്രവിശ്യകളിലാണ് ട്രാഫിക് പൊലീസ് വേഷത്തില്‍ വനിതകള്‍ ആദ്യം നിരത്തിലിറങ്ങുക. ആദ്യം ഏതാനും പ്രവിശ്യകളില്‍ മാത്രമാണ് നടപ്പാവുകയെങ്കിലും പിന്നീട് രാജ്യത്തുടനീളം നടപ്പിലാക്കും. ഇതിനായി രാജ്യത്തിെന്റ എല്ലാ ഭാഗങ്ങളിലും വനിത ട്രാഫിക് പൊലീസിന് വേണ്ടി ഓഫീസുകള്‍ തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. വാഹന യാത്രികരുടെയും കാല്‍നടക്കാരുടെയും സുരക്ഷക്ക് വേണ്ടിയുള്ള നിരീക്ഷണവും നിയന്ത്രണവുമായിരിക്കും ചുമതല. ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇരു അതോറിറ്റികളും വനിത പൊലീസുകാര്‍ക്ക് നല്‍കും.
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങളും ഹെല്‍മെറ്റ്, സണ്‍ഗ്ലാസ്, എന്നിവക്കൊപ്പം എയര്‍ ബാഗുകള്‍, സ്‌പെയര്‍ ടയറുകള്‍, തീയണക്കാനുള്ള സംവിധാനം, പ്രാഥമിക ശുശ്രൂഷ കിറ്റ്, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മറ്റ് സംവിധാനങ്ങള്‍ എന്നിവയും വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് ആവശ്യമായ ഓഡിയോ വിഷ്വല്‍ സംവിധാനങ്ങളും ഇവര്‍ക്ക് ലഭ്യമാക്കും. ഇതെല്ലാം ഉള്‍കൊള്ളുന്ന പ്രത്യേക വാഹനങ്ങളിലായിരിക്കും വനിതാ പോലീസുകാര്‍ നിരത്തുകള്‍ നിയന്ത്രിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."