ഏഴിമലയിലെ ആയുധശേഖരം: സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി ഭൂമിയില്‍ നിന്ന് ആയുധശേഖരം പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നു സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന് ആവശ്യപ്പെട്ടു. ഇതിനടുത്ത മൊട്ടക്കുന്ന് ആര്.എസ് .എസിന്റെ ശക്തികേന്ദ്രമാണ്. ഇതിനു സമീപത്തെ അക്കാദമിയുടെ സുരക്ഷാവേലിക്കകത്തു നിന്നാണു വ്യാഴാഴ്ച വന്‍ ആയുധശേഖരവും ബോംബും പിടികൂടിയത്. ജൂലൈ 11നു സമീപ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ ബോംബെറിഞ്ഞും അടിച്ചും തകര്‍ത്ത ശേഷം ആര്.എസ്.എസ് ക്രിമിനല്‍ സംഘം ഒളിവില്‍ കഴിഞ്ഞതു മൊട്ടക്കുന്നിലാണെന്നും മധുസൂദനന് ആരോപിച്ചു. അക്കാദമിയുടെ സുരക്ഷാവേലിയിലുണ്ടാക്കിയ വിടവിലൂടെ അകത്തേക്കു കടന്നാല്‍ സുരക്ഷിതമായ ഒളിത്താവളമായി. ഈ സൗകര്യം മുതലെടുത്താണു ആര്.എസ്.എസുകാര്‍ ഇവിടെ കേന്ദ്രീകരിച്ചു വരുന്നത്.
ബോംബുനിര്‍മാണ സാമഗ്രികളും ആയുധശേഖരവും കണ്ടെത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ടി.ഐ മധുസൂദനന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."