HOME
DETAILS

അരാംകോയുടെ പ്രവേശനത്തോടെ ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്

  
backup
November 18 2019 | 11:11 AM

saudi-aramco-seeks-1-71-trillion-valuation-in-worlds-biggest-ipo

 

റിയാദ്: ലോകത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പനക്കൊരുങ്ങിയ സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ ആദ്യഘട്ട ഓഹരികള്‍ വിപണിയില്‍ എത്തിയതോടെ ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സൂചകത്തിലേക്ക് ഓഹരി വില്‍പന ഉയരുന്നതാണ് ആദ്യഘട്ടത്തില്‍ തന്നെ കണ്ടത്. 20,000 കോടി ഷെയറുകളില്‍ ഇതിന്റെ ഒന്നര ശതമാനത്തിന് തുല്യമായ 300 കോടി ഓഹരികളാണ് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍ക്കുന്നത്. സഊദി പ്രാദേശിക ഓഹരി വിപണിയായ തദാവുലില്‍ 30 റിയാല്‍ മുതല്‍ 32 റിയാല്‍ വരെയാണ് ഓഹരി വില്‍പ്പനക്ക് എത്തിയിരിക്കുന്നത്. ആകെ അര ശതമാനം (100 കോടി) ഓഹരികളാണ് വ്യക്തികള്‍ക്കു വേണ്ടി നീക്കിവച്ചിരിക്കുന്നത്. ഒരു ശതമാനം (200 കോടി) ഓഹരികള്‍ കമ്പനികള്‍ക്കു വേണ്ടിയാണ് നീക്കിവച്ചിരിക്കുന്നത്.

സഊദി സ്റ്റോക്ക് മാര്‍ക്കറ്റായ 'തദാവുല്‍' മുഖേന ആഭ്യന്തര വിപണിയിലാണ് അരാംകോ ഇപ്പോള്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. യോഗ്യതകളുടെ മാനദണ്ഡത്തില്‍ വിദേശികള്‍ക്കും ഇത് വാങ്ങാന്‍ സാധിക്കും. അടുത്ത വര്‍ഷത്തോടെ ലോക ഓഹരി വിപണിയിലേക്കും അരാംകോ പ്രവേശിക്കുമെന്നാണ് സൂചന. അതേസമയം, അരാംകോയുടെ മൂല്യം സഊദി വിപണിയില്‍ ലിസ്റ്റ് ചെയ്ത മുഴുവന്‍ ഓഹരികളുടെയും വിപണി മൂല്യത്തിന്റെ മൂന്നിരട്ടിയിലേറെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കമ്പനിയുടെ 20,000 കോടി ഷെയറുകളില്‍ ഇതിന്റെ ഒന്നര ശതമാനത്തിന് തുല്യമായ 300 കോടി ഓഹരികള്‍ വില്‍ക്കുന്നതിലൂടെ ഓഹരി മൂല്യം 1.6 ട്രില്യണ്‍ ഡോളര്‍ മുതല്‍ 1.71 ട്രില്യണ്‍ ഡോളര്‍ വരെയാണെന്നാണ് (6 ട്രില്യണ്‍ റിയാല്‍ മുതല്‍ 6.4 ട്രില്യണ്‍ റിയാല്‍ വരെ) കണക്കാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ കണക്കുകള്‍ പ്രകാരം സഊദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികളുടെ ആകെ മൂല്യം 1.87 ട്രില്യണ്‍ റിയാല്‍ (499 ബില്യണ്‍ ഡോളര്‍) ആണ്. ഓഹരി വില്‍പനയിലൂടെ 2,400 കോടി ഡോളര്‍ മുതല്‍ 2,560 കോടി ഡോളര്‍ (9,000 കോടി റിയാല്‍ മുതല്‍ 9,600 കോടി റിയാല്‍) വരെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വിലയ ഐ.പി.ഒ ആകുമെന്നാണ് കരുതുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  25 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  25 days ago
No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  25 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  25 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  25 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  25 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  25 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  25 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  25 days ago