HOME
DETAILS
MAL
യു.എ.ഇ പ്രസിഡന്റിന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ അന്തരിച്ചു; മൂന്നുദിവസത്തെ ദു:ഖാചരണം
backup
November 19 2019 | 04:11 AM
ദുബായ്: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു.
ഇതേത്തുടര്‍ന്ന് യു.എ.ഇയില്‍ മൂന്നുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും.
നിര്യാണത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, അബുദാബി കീരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."