HOME
DETAILS

കണ്ണൂരില്‍ ആവശ്യത്തിന് കണ്ടക്ടര്‍മാരില്ല കെ.എസ്.ആര്‍.ടി.സി ട്രിപ്പുകള്‍ റദ്ദാക്കുന്നു

  
backup
August 07 2016 | 20:08 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95


കണ്ണൂര്‍: ആവശ്യത്തിനു കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയില്‍ നിന്നുള്ള ഷെഡ്യൂളുകള്‍ മുന്നറിയിപ്പില്ലാതെ വെട്ടിക്കുറയ്ക്കുന്നു. ഇതുകാരണം മലയോര മേഖലയിലടക്കമുള്ള യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. ഡിപ്പോയില്‍ 300 കണ്ടക്ടര്‍മാര്‍ വേണ്ടിടത്ത് 250 പേര്‍മാത്രമാണ് ഇപ്പോഴുള്ളത്. അതില്‍ 15 ഓളം പേര്‍ ദീര്‍ഘകാല അവധിയിലുമാണ്. 102 ഓളം ഷെഡ്യൂളുകളുള്ള കണ്ണൂര്‍ ഡിപ്പോയില്‍ ഇതുമൂലം ദിവസവും ആറും പത്തും ട്രിപ്പുകള്‍ റദ്ദാക്കേണ്ട സ്ഥിതിയാണുള്ളത്. 120 ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ഇതില്‍ പത്തോളം ബസുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിട്ടിരിക്കുകയാണ്. എന്നാല്‍ ആവശ്യത്തിലധികം ഡ്രൈവര്‍മാര്‍ ഡിപ്പോയിലുണ്ട്. ഇവര്‍ക്ക് പലപ്പോഴും ബസ് ലഭിക്കാത്തതിനാല്‍ ഡിപ്പോയിലെത്തിയ ശേഷം മടങ്ങുകയാണ് പതിവ്. 15 ഓളം വനിതാ കണ്ടക്ടര്‍മാര്‍ ഡിപ്പോയിലുണ്ട്. അവരില്‍ പലരും പ്രസവാവധി ആറുമാസത്തിലേറെ എടുക്കുന്നതിനാല്‍ ഒഴിവുകള്‍ നികത്തത്താനാകാത്ത സ്ഥിതിയാണുള്ളത്. പതിനൊന്ന് ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തുന്ന ഡിപ്പോയില്‍ സ്‌പെയര്‍പാര്‍ടുസുകളുടെ ലഭ്യത കുറവും ബസുകളെ കട്ടപ്പുറത്താക്കുന്നു.  ശബരിമല തീര്‍ഥാടനത്തിനായും കൊട്ടിയൂര്‍ തീര്‍ഥാടനത്തിനായും ബസുകളും ജീവനക്കാരെയും വിട്ടുകൊടുക്കേണ്ടി വരുന്നതും ദിവസേനയുള്ള ഷെഡ്യൂളുകളില്‍ മാറ്റംവരാന്‍ കാരണമാകുന്നു.  ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നതു വന്‍ സാമ്പത്തിക നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് വരുത്തുന്നത്. പലപ്പോഴും ജനങ്ങളുടെ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ ഓരോ ഭാഗങ്ങളിലേക്കും ഓരോ തവണമാത്രം സര്‍വിസ് നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എത്രയും വേഗം ഒഴിവുള്ള കണ്ടക്ടര്‍ തസ്തികയില്‍ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago