നിയമന അഴിമതി അന്വേഷിക്കണമെന്ന്
കൊല്ലം: കാഷ്യൂകോര്‍പ്പറേഷനിലും കാപ്പെക്‌സിലെ വിവിധ സെക്ഷനുകളില്‍ ഈ അടുത്തസമയത്ത് തൊഴിലാളികളെന്നിയമിക്കുന്നതില്‍നടന്ന ടെസ്റ്റ് പ്രഹസനമായി മാറിയെന്നും ഇതിന്റെ യഥാര്‍ഥ ഫലം അട്ടിമറിച്ച് വന്‍ അഴിമതി നിയമനമാണ് നടത്തിയിട്ടുള്ളതെന്നും കേരളാ കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സവിന്‍ സത്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 2500 രൂപ ഇടക്കാല ആശ്വാസ ധനസഹായവും സൗജന്യറേഷനും മുഴുവന്‍ ഫാക്ടറികളിലും നല്‍കാന്‍ കോര്‍പ്പറേഷന്‍ ഭരണക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല.
കശുവണ്ടി തൊഴിലാളികള്‍ക്ക് പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നതിന് മുന്‍പ് പത്ത് വര്‍ഷം സര്‍വിസ് മതിയായിരുന്നുവെങ്കില്‍ ഇന്നതുമാറി 3650 ഹാജര്‍ വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഉടനടി പിന്‍വലിക്കണം.
2 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുകയും അതില്‍ ഓരോവര്‍ഷവും 78 ഹാജര്‍വീതം നേടി 2വര്‍ഷമാകുമ്പോള്‍ 156 ഹാജരില്‍ എത്തിയാല്‍ മാത്രമെ കശുവണ്ടിതൊഴിലാളികള്‍ക്ക് ഇ.എസ്.ഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന സ്ഥിതിയും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിലൂടെ ഉണ്ടായിരിക്കുകയാണ്.
ഈ അവസ്ഥ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല.കേരളത്തില്‍ അടഞ്ഞുകിടക്കുന്ന 450-ഓളം സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
സ്വകാര്യമേഖലയില്‍ മുതലാളിമാര്‍ നടത്തുന്ന തൊഴിലാളി ചൂഷണത്തിനെതിരായി ബന്ധപ്പെട്ട വകുപ്പുകളും ഒന്നും ചെയ്യുന്നില്ല.അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് മംഗലത്ത് രാഘവന്‍ നായര്‍, സെക്രട്ടറിമാരായ പെരിനാട് മുരളി, സുഭാഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."