മദ്റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്കി
ചേളാരി: സംസ്ഥാന സര്‍ക്കാരിന്റെ മദ്റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് പ്രഥമ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട എം.പി അബ്ദുല്‍ ഗഫൂര്‍, അംഗം ഹാജി പി.കെ മുഹമ്മദ് എന്നിവര്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് സ്വീകരണം നല്കി. ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനായി.
സമസ്ത കേന്ദ്ര മുശാവറാംഗം കെ. ഉമ്മര്‍ ഫൈസി മുക്കം, സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം.എ ചേളാരി, എന്‍ജിനീയര്‍ പി. മാമുക്കോയ ഹാജി, കെ.പി അബ്ദുറഹ്മാന് മുസ്ലിയാര്, കെ.സി അഹ്മദ്കുട്ടി മൗലവി പ്രസംഗിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്റെ ഉപഹാരം ജിഫ്രി തങ്ങള്‍ എം.പി അബ്ദുല്‍ ഗഫൂറിനും ഹാജി പി.കെ മുഹമ്മദിനും സമ്മാനിച്ചു.
മദ്റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബോര്‍ഡ് മാനേജര്‍ പി.എം ഹമീദ് വിശദീകരിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും ജംഇയ്യത്തുല്‍ മുഫത്തിശീന് സെക്രട്ടറി കെ.എച്ച് കോട്ടപ്പുഴ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."