ഓര്‍മ മരത്തിനരികെ കുണ്ടായി എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
പൂനൂര്‍: എ.പി.ജെ അബ്ദുല്‍ കലാം അനുസ്മരണവും ഓര്‍മ മരത്തില്‍ ഒത്തു കൂടലും സംഘടിപ്പിച്ചു. കുണ്ടായി എ.എല്‍.പി സ്‌കൂളില്‍ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഓര്‍മയ്ക്കായി വിദ്യാര്‍ഥികള്‍ നട്ടുവളര്‍ത്തിയ കലാം ഓര്‍മ മരത്തിനു മുന്നില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഒത്തു കൂടി. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികള്‍ നട്ടു വളര്‍ത്തിയതാണ് കലാം ഓര്‍മമരം.
ശാസ്ത്ര ലോകത്തെക്കുറിച്ചും കലാമിന്റെ വാക്കുകളെക്കുറിച്ചുമുള്ള പ്രബന്ധം 'ഓര്‍മകളിലെ കലാം' അധ്യാപകന്‍ ദയാനന്ദന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. ചന്ദ്ര ദിനത്തെ കുറിച്ചുള്ള പഠന ക്ലാസ്, എന്നിവ സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ നരിക്കുനി പഞ്ചായത്ത് ചാന്ദ്ര ദിന ക്വിസ് മത്സരത്തില്‍ ഒന്ന്, രണ്ടു സ്ഥാനങ്ങള്‍ നേടിയതും ഈ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ഹെഡ് മാസ്റ്റര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍, വി സക്കിന നാസര്‍ വി ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."