സി.പി.എം പൊലിസിനെ സമ്മര്‍ദ്ദത്തിലാക്കുന്നെന്ന് ബി.ജെ.പി
മാവേലിക്കര: ചെട്ടികുളങ്ങരയില്‍ ഇരുളിന്റെ മറവില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്ന സാമൂഹിക വിരുദ്ധരെ സഹായിക്കാന്‍ സി.പി.എം പൊലിസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. േസാമന്‍ ആരോപിച്ചു.
ആക്രമണം നടന്ന ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റിന്റെ വീടും സമീപത്തെ മാരകായുധങ്ങള്‍ കണ്ടെത്തിയ സ്ഥലവും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് സാന്നിദ്ധ്യം ഉള്ളപ്പോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് നേരെ നടന്നത് ഭയമുളവാക്കുന്ന സംഭവമാണ്. പഞ്ചാത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയെ സന്ദശിച്ചത് ജില്ലാ പൊലിസ് മേധാവിയുടെ ശാസ്ത്രീയ പരിശോധന നടക്കുന്നുവെന്ന അവകാശവാദം അംഗീകരിക്കുന്നില്ല എന്നുള്ളതിന്റെ തെളിവാണ്. കായംകുളം എം.എല്‍.എയും, മാവേലിക്കര മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണും അവര്‍ക്ക് നേരെ ഉണ്ടായ വിഷങ്ങളില്‍ പൊലിസിനെ വിശ്വാസത്തിലെടുക്കാതെ മുഖ്യമന്ത്രിയെ സമീപിച്ചത് കൂടുതല്‍ സംശയം സൃഷ്ടിക്കുകയാണ്.
ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലിസ് തയാറാകണം. സമാധാനം പുലരാന്‍ ആവശ്യമായ എല്ലാ സഹകരണവും ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും.
സി.പി.എം ഇത് സംഘപരിവാര്‍ സംഘനകളുടെ മേലില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട് അത് പരിശോധിക്കപ്പെടേണ്ടതാണെന്നും കെ. സോമന്‍ ആവശ്യപ്പെട്ടു.
കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് ഉണ്ണിച്ചേത്ത്, മേഖലാ പ്രസിഡന്റ് സി.രാധാകൃഷ്ണന്‍, മഹിളാ മോര്‍ച്ച് മണ്ഡലം ജനറല്‍ സെക്ട്രറി മഞ്ജു അനില്‍, രാംദാസ് പന്തപ്ലാവില്‍, ജയന്‍ പേള ബി.ജെ.പി ജില്ലാ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."