HOME
DETAILS

തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗം:ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണം

  
backup
July 29 2017 | 22:07 PM

%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d

തളിപ്പറമ്പ്: നഗരസഭയിലെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നതായും ഓഫിസ് പ്രവര്‍ത്തനത്തില്‍ അരാജകത്വം ഉള്ളതായും കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് കെ. മുരളീധരനാണ് റവന്യൂ, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരേ അഴിമതിയാരോപവുമായി എത്തിയത്. കാര്യസാധ്യത്തിനായി ഇവര്‍ ജനങ്ങളില്‍ നിന്ന് പണം ഈടാക്കുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തല്‍. മിക്ക വകുപ്പിലെയും ഉദ്യോഗസ്ഥര്‍ രാവിലെ വൈകിയെത്തി വൈകുന്നേരം നേരത്തെ പോവുകയും ചെയ്യുന്നു. നിരവധി തവണ ചെയര്‍മാന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ല. കൂട്ടുകച്ചവടമാണ് ഇവിടെ നടക്കുന്നതെന്നും ഏജന്റുമാരാണ് നഗരസഭ ഭരിക്കുന്നതെന്നും ഇതിനെതിരേ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. അഴിമതിക്കാരെ യാതൊരു കാരണവശാലും സംരക്ഷിക്കില്ലെന്നു ചെയര്‍മാന്‍ ഉറപ്പ് നല്‍കി.
ദുരിതാശ്വാസനിധി വിതരണം ഏകീകരിക്കുമെന്നും വൃക്ക, കാന്‍സര്‍ രോഗികള്‍, ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായവര്‍ എന്നിവര്‍ക്ക് മാത്രമായി ദുരിതാശ്വാസ നിധിയില്‍ നിന്നു സാമ്പത്തിക സഹായം നിജപ്പെടുത്തിയതായും ചെയര്‍മാന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വകുപ്പ് തലത്തിലുള്ള തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി ബി.ജെ.പി അംഗം കെ. വത്സരാജ്, സി.പി.ഐ അംഗം എം. ചന്ദ്രന്‍ എന്നിവര്‍ കുറ്റപ്പെടുത്തി. നഗരസഭയിലെ മാലിന്യങ്ങളില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് വീടുകളില്‍ നിന്നുള്ള മാലിന്യം എന്നിരിക്കെ മാലിന്യ നിക്ഷേപത്തിനെതിരായ നടപടികളും ബോധവത്കരണവും മേല്‍ത്തട്ടില്‍ നിന്നുതന്നെ ആരംഭിക്കണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
നഗരസഭാ ഓഫിസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി അടുത്തമാസം തന്നെ പഞ്ചിങ് മെഷീനും നിരീക്ഷണ കാമറയും സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി ചെയര്‍മാന്‍ അറിയിച്ചു.
ലൈഫ് മിഷന്‍ സര്‍വേ നടപടികള്‍ വേഗത്തിലാക്കുന്നതിനും കരട് ലിസ്റ്റില്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താനും നിരസിക്കാനുമുള്ള അപ്പീലുകള്‍ സ്വീകരിക്കാനും സ്‌ക്രൂട്ട്‌നി ആന്‍ഡ് അപ്പീല്‍ കമ്മിറ്റി    രൂപീകരിക്കാനും തീരുമാനിച്ചു. നഗരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ പിടിച്ചുകെട്ടി നഗരസഭയുടെ പൗണ്ടിലെത്തിക്കും.
ഇതിനായി നേരത്തെ അപേക്ഷിച്ച രണ്ടുപേര്‍ക്ക് കൗണ്‍സില്‍ അനുമതി നല്‍കി. നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം അധ്യക്ഷനായി, വത്സല പ്രഭാകരന്‍, പി. മുഹമ്മദ് ഇഖ്ബാല്‍, രജനി രമാനന്ദ്, കെ. വത്സരാജ്, എം. ചന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago