HOME
DETAILS

കേരളത്തെ കടക്കെണിയിലാക്കി മുഖ്യമന്ത്രിയും പരിവാരങ്ങളും സുഖവാസത്തിന് : ജപ്പാന്‍ സന്ദര്‍ശനം ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ച്, നിക്ഷേപ സമാഹരണത്തിനെന്നു വിശദീകരണം

  
backup
November 23 2019 | 03:11 AM

cm-ministers-japan-journey-issue-23-11-2019

തിരുവനന്തപുരം: കേരള ജനതയെ കടുത്ത പ്രതിസന്ധികളില്‍ തളച്ചിട്ട് മന്ത്രിമാര്‍ കൂട്ടത്തോടെ വിദേശ പര്യടനത്തിന്. കടക്കെണിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥപ്പടയും ഉല്ലാസ യാത്രക്കു പുറപ്പെടുന്നത്. 12 ദിവസത്തെ ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിനായി ഇന്നാണ് സംഘം പുറപ്പെടുന്നത്. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്രയെന്നാണ് വിശദീകരണമെങ്കിലും ഇത്രയും ദിവസം മുഖ്യമന്ത്രിയും സംഘവും സംസ്ഥാനം വിട്ടു നില്‍ക്കുന്നതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തെ വിദേശ സന്ദര്‍ശനത്തിനെതിര പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചുകൊണ്ടാണ് വിദേശ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

കേരള പുനര്‍നിര്‍മാണ പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മേയില്‍ 10 ദിവസമാണ് യൂറോപ്പില്‍ സന്ദര്‍ശനം നടത്തിയിരുന്നത്. കുറേ വിവാദങ്ങളുണ്ടായതൊഴിച്ചാല്‍ സംസ്ഥാനത്തിന് ഇതിലൂടെ പ്രത്യേകിച്ചൊരു ഗുണവുമുണ്ടായിട്ടില്ലെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും ഇതിനെതിരേ രംഗത്തെത്തിയിരുന്നു.

ഈ മാസം 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ ഒന്നു മുതല്‍ നാലുവരെ കൊറിയയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. സംഘം നാളെ ജപ്പാനിലേക്ക് യാത്രയാകും.

ഒസാക്കയിലും ടോക്കിയോയിലും നിക്ഷേപ സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി, നിസാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോമോഷന്‍ ഏജന്‍സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ് ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ട്. എല്‍ജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവന്‍മാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും പറയുന്നുണ്ട്. എങ്കിലും സംസ്ഥാനത്തെ നാഥനില്ലാതാക്കിയുള്ള ഈ യാത്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago