അറസ്റ്റിന് പ്രതികാരം ചെയ്യും, ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയും പൊലിസിനെയും വെല്ലുവിളിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല വീണ്ടും രംഗത്ത്.
തനിക്കെതിരേയുണ്ടായ പൊലിസ് നടപടി മറക്കില്ലെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും അവര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് കൈമാറുംവരെ കാണിക്കയിടരുത്. ഇതിന്റെപേരില്‍ അറസ്റ്റ് വരിക്കാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു. ശബരിമല കര്‍മസമിതി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അവര്‍.ഭണ്ഡാരം കാലിയായെന്നുപറഞ്ഞ് കരയുകയാണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും. ഭണ്ഡാരം നിറയ്ക്കാമെന്നൊന്നും ഭക്തര്‍ കരാറെടുത്തിട്ടില്ല.
ശബരിമലയുടെ ലാഭനഷ്ട കണക്കുകള്‍ പറയുന്ന സര്‍ക്കാര്‍ ശബരിമലയെ വ്യവസായ സ്ഥാപനമായാണോ കാണുന്നതെന്നും ശശികല ചോദിച്ചു. ഭൂമാഫിയകള്‍ക്ക് ബാലികേറാമലയായി നില്‍ക്കുന്നതിനാലാണ് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലിസുകാര്‍ക്ക് ഡി.ജി.പി ഇനിയും ഗുഡ് സര്‍വിസ് എന്‍ട്രി നല്‍കുമെങ്കില്‍ വീണ്ടും ശബരിമലക്ക് പോകും.
തന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ. പൊലിസുകാര്‍ക്ക് ഗുണം ലഭിക്കുമെങ്കില്‍ ഇനിയും മലചവിട്ടും. ശബരിമലയില്‍ കൊണ്ടുവരുന്ന കരിനിയമങ്ങള്‍ ലംഘിക്കുമെന്നും ഇനിയുള്ള ദിവസങ്ങള്‍ പ്രതിഷേധത്തിന്റേതായിരിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."