ഭവനരഹിതരില്ലാത്ത സംസ്ഥാനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി
കീഴുപറമ്പില്‍ വൈ.എം.സി.സി നിര്‍മിച്ചുനല്‍കുന്ന 13 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വഹിച്ചു
അരീക്കോട്: ഭവന രഹിതരില്ലാത്ത സംസ്ഥാനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചുലക്ഷം പേരാണ് സംസ്ഥാനത്ത് ഭവനരഹിതായിട്ടുള്ളത്. ഇതില്‍ രണ്ട് ലക്ഷം സ്വന്തമായി ഭൂമിയില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. കീഴുപറമ്പില്‍ വൈ.എം.സി.സി നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലവും വീടും ഇല്ലാത്തവര്‍ക്കായി ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇത്തരക്കാര്‍ക്ക് ആവശ്യമായ തൊഴില്‍, സാമൂഹ്യ, വിദ്യാഭ്യാസ കാര്യങ്ങളിലും വേണ്ട സഹായം നല്‍കും. ഉയര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തനമാണ് വീട് നിര്‍മിച്ച് നല്‍കല്‍. ഇത്തരം പ്രവൃത്തികള്‍ കാണുമ്പോള്‍ മതിവരാത്ത ആനന്ദമാണ് തോന്നാറ്.
വ്യത്യസ്ത മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സര്‍ക്കാര്‍ മുന്‍പോട്ട് പോകുന്നത്. കേരളീയര്‍ മാലിന്യ സംസ്‌കരണത്തില്‍ പിന്നാക്കം പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിത കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ പച്ചക്കറികളുടെ ക്ഷാമം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
സീസണനുസരിച്ചുള്ള കൃഷി രീതിയല്ല നമുക്ക് ആവശ്യം. വൈ.എം.സി.സിക്ക് കീഴില്‍ 13 വീടുകളാണ് നിര്‍മിച്ച് നല്‍കിയത്. വൈ.എം.സി.സി ഓഡിറ്റോറിയവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എം.ഇ ശുഹൈബ് അധ്യക്ഷനായി. പി.പി വാസുദേവന്‍, അസൈന്‍ കാരാട്ട്, അഡ്വ. കിഴിശേരി പ്രഭാകരന്‍, എന്‍.കെ ശൗക്കത്തലി, കെ.സി അബ്ദു മാസ്റ്റര്‍, എം.എം മുഹമ്മദ്, ജസ്‌ന മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."