കാട്ടിലപാടത്തെ സ്വകാര്യ കമ്പനിക്കെതിരേ പരാതി
കരുളായി: പഞ്ചായത്തിലെ കാട്ടിലപാടത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്കെതിരേ പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതി നല്കി. സ്ത്രീകളും കുട്ടികളുമടങ്ങിയ അന്‍പതോളം ആളുകളാണ് പരാതിയുമായി പഞ്ചായത്ത് ഓഫിസിലെത്തിയത്. ഫര്‍ണിച്ചര്‍ നിര്‍മാണവും പോളിഷിങ്ങുമാണ് കാട്ടിലപാടത്തെ കമ്പനിയില്‍ നടക്കുന്നത്. ഇതിലെ കെമിക്കലുകളുടെ ദുര്‍ഗന്ധവും മരങ്ങളുടെ പോളിഷ് ചെയ്യുമ്പോഴുള്ള പൊടിയും പ്രദേശത്തുള്ളവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉ@ാക്കുന്നുവെന്നാരോപിച്ചാണ് പ്രദേശവാസികള്‍ പരാതിയുമായെത്തിയത്. ഓഫിസില്‍ സെക്രട്ടറിയും പ്രസിഡന്റും ഇല്ലാത്തതിനാല്‍ പ്രതിഷേധക്കാര്‍ ഓഫിസില്‍ കാത്തുനിന്നു. ഇതിനിടയില്‍ പൂക്കോട്ടുംപാടം പൊലിസും പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ സ്ഥലത്തെത്തി. സെക്രട്ടറി എത്തിയ ശേഷം എസ്.ഐയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ മടങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."