ഗൃഹനാഥനെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് കഠിന തടവും പിഴയും
കൊല്ലം: ഗൃഹനാഥനെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് കഠിന തടവും പിഴയും വിധിച്ചു. കരീപ്ര തൃപ്പലഴികം മുറിയില്‍ പോസ്റ്റ്ഓഫിസിന് സമീപം പ്ലാവിള പുത്തന്‍വിള വീട്ടല്‍കുഞ്ഞുകുഞ്ഞിന്റെ മകന്‍ തമ്പാച്ചന്‍ (57) നെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കരീപ്ര തൃപ്പലഴികംമുറിയില്‍ പോസ്റ്റ് ഓഫിസിന് സമീപം പുത്തന്‍വിള വീട്ടില്‍ തങ്കച്ചന്‍ എന്നുവിളിക്കുന്ന കൊച്ചുമ്മന്‍ (68) മകന്‍ ഷിബു (33), ഷിബുവിന്റെ സുഹൃത്തും കുഴിമതിക്കാട്‌സായിപ്പ്മുക്കിന് സമീപം നിരഞ്ജനത്തില്‍ വിജയന്‍പിള്ള മകന്‍ വിനോദ് (38) എന്നിവരെയാണ് കൊല്ലം സെക്കന്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എന്‍. സുജിത്ത് നാല് വര്‍ഷംകഠിന തടവിനും അന്‍പതിനായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
പിഴയൊടുക്കിയില്ലെങ്കില്‍ പ്രതികള്‍ മൂന്ന്മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുകയില്‍ ഒരുലക്ഷം രൂപ കൊല്ലപ്പെട്ട തമ്പാച്ചന്റെ ഭാര്യക്ക് നല്‍കുവാനും കോടതി ഉത്തരവുണ്ടായി. കൊല്ലപ്പെട്ട തമ്പാച്ചനും ഒന്നും രണ്ടും പ്രതികളും അയല്‍വാസികളും പരസ്പരം വിരോധത്തില്‍ കഴിഞ്ഞവരാണ്. കേസിലെ മൂന്നാം പ്രതിയായ വിനോദിനെ തമ്പാച്ചന്‍ 2013 ഡിസംബര്‍ ആറിന് വൈകിട്ട് കുണ്ടറ മോഡേണ്‍ ബാറിന് സമീപം വച്ച് ചെകിട്ടത്ത് അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതിന്റെ വിരോധത്താല്‍ വിനോദ് തന്റെ സുഹൃത്തും തമ്പാച്ചന്റെ അയല്‍വാസിയുമായ ഷിബു, പിതാവ് തങ്കച്ചന്‍ എന്നിവരുമൊത്ത് വീട്ടില്‍ വന്ന് വിളിചിറക്കി മര്‍ദിച്ചു. തുടര്‍ന്ന് പിറ്റേന്ന് രാവിലെ ഏഴോടെ ഒന്നും രണ്ടും പ്രതികളെ തമ്പാച്ചന്‍ ചീത്ത വിളിച്ചതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വീണ്ടും മര്‍ദിക്കുകയായരുന്നു. പരുക്കേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമ്പാച്ചനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 11ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും അന്നേ ദിവസം രാത്രി പത്തോടെ മരിക്കുകയായിരുന്നു.
എഴുകോണ്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ഐമാരായ കെ സദന്‍, വി. ജോഷി, പി.വി വിനോദ്കുമാര്‍ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."