മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരേ സമര്‍പിച്ച ഹരജി സുപ്രിം കോടതി ഞായറാഴ്ച രാവിലെ 11ന് പരിഗണിക്കും
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അട്ടിമറിയിലൂടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിനെതിരേ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും സമര്‍പിച്ച ഹരജി സുപ്രിം കോടതി ഞായറാഴ്ച് രാവിലെ 11ന് പരിഗണിക്കും. ഇന്നുതന്നേ പരിഗണിക്കണമെന്ന ആവശ്യം നിരസിച്ചാണ് അത് നാളത്തേക്ക് മാറ്റിയത്.
കോടതിയില്‍ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് നാളെ ഹരജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെ സത്യപ്രതിഞ്ജ ചെയ്യാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ നടപടി ഏകപക്ഷീയവും വഞ്ചനാപരവുമാണെന്നും എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കുന്നത് തടയാന്‍ 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.
സുപ്രിം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ കോടതിയില്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകന് ദേവ്ദത്തും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."