HOME
DETAILS

'മഹാ'നാടകം വിധി ഇന്ന്

  
backup
November 25 2019 | 02:11 AM

national-maha-drama-verdict-today

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ അര്‍ധരാത്രിയിലെ അട്ടിമറി അവധിദിനത്തില്‍ കോടതി തുറന്നു പരിഗണിച്ച് സുപ്രിംകോടതി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ന് രാവിലെ 10.30ന് കോടതിയില്‍ ഹാജരാക്കാന്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്നിര്‍ക്ക് സുപ്രിംകോടതി നോട്ടിസയച്ചു. കേസില്‍ കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ഈ രേഖകള്‍ പരിശോധിച്ച ശേഷം 24 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഫഡ്‌നാവിസിനോട് ഉത്തരവിടണമെന്ന ഹരജയിലെ പ്രധാന ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ ജനാധിപത്യമര്യാദകള്‍ ലംഘിച്ച് അര്‍ധരാത്രി ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യമാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ അവധിദിവസം കണക്കിലെടുക്കാതെ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു.
ഫഡ്‌നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത്, ഫഡ്‌നാവിസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചുള്ള ഗവര്‍ണറുടെ കത്ത് തുടങ്ങിയ രേഖകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഹാജരാക്കേണ്ടത്. എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണ വാഗ്ദാനം ചെയ്ത അജിത് പവാര്‍ നല്‍കിയ കത്തും ഇതോടൊപ്പം ഹാജരാക്കണം. ഈ കത്തുകള്‍ കോടതിയില്‍ നിര്‍ണായകമാകും.
ഫഡ്‌നാവിസിന്റെ കത്ത് വ്യാജമാണെന്നും എന്‍.സി.പിയുടെ ആഭ്യന്തര യോഗത്തില്‍ എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് അജിത് പവാര്‍ മോഷ്ടിച്ച് പിന്തുണ നല്‍കിയ കത്തെന്ന് അവകാശപ്പെട്ട് കൈമാറുകയായിരുന്നുവെന്ന് ശരത് പവാര്‍ ആരോപിച്ചിരുന്നു.
ഒരു മണിക്കൂര്‍ നീണ്ട വാദംകേള്‍ക്കലിനൊടുവിലാണ് കോടതി ഇന്ന് വിധി പറയാമെന്ന് വ്യക്തമാക്കിയത്. പ്രഥമദൃഷ്ട്യാ ഭൂരിപക്ഷമുണ്ടെന്ന് ബോധ്യപ്പെടാതെയാണ് ഗവര്‍ണര്‍ ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിച്ചതെന്ന് ഹരജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
ശിവസേനയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, എന്‍.സി.പിക്കു വേണ്ടി അഭിഷേക് മനു സിങ്‌വി, ബി.ജെ.പിക്കു വേണ്ടി മുകുള്‍ രോഹ്തകി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരാണ് കോടതിയില്‍ ഹാജരായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago