HOME
DETAILS

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ഭിന്നശേഷിക്കാരെയും പോളിങ് സ്റ്റേഷനിലെത്തിക്കും

  
backup
December 01 2018 | 04:12 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-5

മലപ്പുറം: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രായപൂര്‍ത്തിയായ മുഴുവന്‍ ഭിന്നശേഷി വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ഇതിന്റെ ഭാഗമായി ഭിന്നശേഷിക്കാരെ മുഴുവന്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടത്തിനായി സാമൂഹ്യനീതി ഓഫിസര്‍ നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കും. ഇതിനു പുറമെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുന്നതിനും ഏകോപനത്തിനുമായി നിയമസഭാ മണ്ഡലതലത്തിലും മോണിറ്ററിങ് സമിതികള്‍ രൂപീകരിക്കും.
തെരഞ്ഞെടുപ്പ് സമയത്ത് ഭിന്നശേഷിക്കാര്‍ക്ക് പോളിങ് ബൂത്തിലെത്താന്‍ സര്‍ക്കാര്‍ സൗജന്യമായി വീടുകളില്‍ വാഹനം എത്തിക്കും. ഇതിനായി വാഹനങ്ങള്‍ വാടകക്ക് എടുത്തുനല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭിന്നശേഷിക്കാരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി തഹസില്‍ദാര്‍മാര്‍ വീട്ടിലെത്തും. ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സഹകരണത്തോടെയാണ് ഭിന്നശേഷിക്കാരെ പട്ടികയില്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനം നടത്തുക. ജില്ലയിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഉറപ്പാക്കും. പോളിങ് സ്റ്റേഷനായി ഉപയോഗിക്കുന്ന മുഴുവന്‍ സ്‌കൂളുകളിലും റാമ്പ് സൗകര്യം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ പി.എ തസ്‌നിം, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. പ്രസന്നകുമാരി തുടങ്ങിയവരും സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago