HOME
DETAILS
MAL
ബിഹാര്‍ പിടിയിലായി; തമിഴ്‌നാടും ഡല്‍ഹിയും ലക്ഷ്യംവച്ച് ബി.ജെ.പി
backup
July 30 2017 | 03:07 AM
ന്യൂഡല്‍ഹി: മഹാസഖ്യം പിളര്‍ത്തി ബിഹാറില്‍ പ്രയോഗിച്ച രാഷ്ട്രീയക്കളിക്കു പിന്നാലെ പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത് ഡല്‍ഹിയും തമിഴ്‌നാടുമാണെന്ന് ബി.ജെ.പി നേതൃത്വം. മുഖ്യമന്ത്രി നിതീഷിനെ കൂട്ടുപിടിച്ച് 20 മാസം പിന്നിട്ട ബിഹാര്‍ ഭരണത്തെയാണ് ബി.ജെ.പിഅട്ടിമറിച്ചത്.
ഈ പാഠം ഉള്‍കൊണ്ടാണ് ഡല്‍ഹിയിലും തമിഴ്‌നാട്ടിലും ചുവടുറപ്പിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളുള്ള ഡല്‍ഹിയില്‍ മൂന്ന് സീറ്റ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഈ സാഹചര്യത്തില്‍ എ.എ.പി എം.എല്‍.എമാരെ സ്വാധീനിച്ച് തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനാണ് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."