കടുത്ത ചൂടില്‍ എ.സി പോലുമില്ലാതെ കഴിഞ്ഞത് സ്‌റ്റോര്‍ റൂമില്‍; ദുരിതപര്‍വം താണ്ടി മലയാളി യുവാവ് ഒടുവില്‍ നാട്ടിലെത്തി
റിയാദ്: ഉപജീവന മാർഗ്ഗം തേടിയെത്തി ഒടുവിൽ കൊടിയ ദുരിതത്തിന് ഇരയായ മലയാളി യുവാവ് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ഒടുവിൽ നാടണഞ്ഞു. ഒരു വർഷം മുമ്പ് കഴക്കൻ സഊദിയിലെ ദമാമിൽ ഹൗസ് ഡ്രൈവർ വിസയിലെത്തി കൊടിയ ദുരിതത്തിനിരയായ തിരുവനന്തപുരം സ്വദേശി സജീവ് ആണ് സുമനസ്സുകളുടെ കാരുണ്ണ്യത്താൽ നാട്ടിലെത്തിയത്. ഇവിടെ ഒരു സ്വദേശിയുടെ വീട്ടിലേക്കു ഹൗസ് ഡ്രൈവർ ആയി വരുകയും അറബി സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ ദവാദ്മി യിലെ സ്വദേശിയുടെ അടുത്തേക്ക് സ്‌പോൺസർഷിപ്പ് മാറുകയും ചെയ്‌തപ്പോഴാണ് പ്രവാസം ദുരന്ത പൂർണമായത്.
ഒഴിഞ്ഞ ഒരു കൃഷിസ്ഥലത്ത് കൊണ്ടെത്തിച്ചു ഇദ്ദേഹത്തിന് താമസിക്കാൻ സ്വന്തമായി റൂമോ എ സി യോ ഫാനോ പോലും ഇല്ലാതെ സ്റ്റോറൂമിൽ ആയിരുന്നു അഭയം. ഇതിനിടെ അവിടെ നിന്നും പണവും ഇന്ത്യൻ ലൈസെൻസ് അടക്കമുള്ള വിലപിടിപ്പുള്ള സാധങ്ങൾ നഷ്ടപ്പെടുകയും ചെയ്‌തിട്ടും സ്‌പോൺസർ കാര്യമായി ഇടപെട്ടില്ല എന്ന് മാത്രമല്ല കൃഷിസ്ഥലത്തെ അതികഠിനമായ മുഴുവൻ ജോലി ചെയ്യിക്കുകയും ഇതിനിടെ ക്രൂരമായി മർദ്ധിക്കുകയും ചെയ്‌തിരുന്നു. ഇത് സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. കിട്ടിയ ടാക്‌സിയിൽ 380 കിലോമീറ്റർ സഞ്ചരിച്ച് റിയാദിലുള്ള സുഹൃത്ത് നന്ദുവിന്റെ അടുത്ത് എത്തുകയും മൂന്നു മാസത്തോളം നന്ദുവിന്റെ സംരക്ഷണത്തിൽ കഴിയുകയും ചെയ്തു പോരുന്നതിനിടെയാണ് സാമൂഹ്യ പ്രവർത്തകനും പ്ലീസ് ഇന്ത്യ ചെയർമാനുമായ ലത്തീഫ് തെച്ചിയുടെ ശ്രദ്ധയിൽ സംഭവമെത്തുന്നത്.
ഉടൻ എംബസ്സിയുമായി ബന്ധപ്പെട്ട് ഔട്ട് പാസ്സ് വാങ്ങി തർഹീലിൽ നിന്നും വിസ എക്സിറ്റ് അടിച്ചു ലഭിക്കുന്നതിനുള്ള നടപടികൾക്കായി ഒരുങ്ങുകയായിരുന്നു. തുടർന്ന് റിയാദിലെ കരുനാഗപ്പള്ളി നന്മ പ്രവാസി കൂട്ടായ്‍മ നൽകിയ ടിക്കറ്റിൽ സജീവ് നാട്ടിലേക്ക് മടങ്ങി. പ്ലീസ് ഇന്ത്യ കിഴക്കൻ പ്രവിശ്യ കോർഡിനേറ്റർ രബീഷ് കോക്കല്ലൂർ, പ്രവത്തകരായ പ്രജിത്ത്, ഇർഷാദ്, അഹിനാസ്, എന്നിവരും കരുനാഗപ്പള്ളി നന്മ കൂട്ടായ്മയിലെ പ്രവർത്തകരും സുഹുത്തായ നന്ദുവും വിവിധ ഘട്ടത്തിൽ സഹായത്തിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."