കണ്ടനകം കെ.എസ്.ആര്‍.ടി.സി വളപ്പില്‍:കൂട്ടിയിട്ടിരിക്കുന്ന ബസുകള്‍ നാട്ടുകാര്‍ക്കു തലവേദനയാകുന്നു
എടപ്പാള്‍: കണ്ടനകം കെ.എസ്.ആര്‍.ടി.സി വളപ്പില്‍ കൂട്ടിയിട്ടിരിക്കുന്ന ബസുകള്‍ നാട്ടുകാര്‍ക്കു തലവേദനയാകുന്നു. പൊളിച്ചുവില്‍ക്കുന്നതിനായി വിവിധ ഡിപ്പോകളില്‍നിന്നു കൊണ്ടുവരുന്ന ബസുകളാണ് ഇവിടെ കൂടികിടക്കുന്നത്.
ഇവ യഥാസമയം നീക്കം ചെയ്യാത്തതിനെത്തുടര്‍ന്ന് കൊതുകുവളര്‍ത്തുകേന്ദ്രമായി. നേരത്തേ ഇവിടെ എത്തിക്കുന്ന ബസുകള്‍ യഥാസമയം ലേലം ചെയ്ത് നീക്കം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കു മുന്‍പ് എത്തിച്ച ബസുകള്‍ ഇനിയും ലേലനടപടികള്‍ നടത്തിയിട്ടില്ല. ഇവിടെ നിര്‍ത്തിയിടുന്ന ബസുകള്‍ നിലവില്‍ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്.
മുകള്‍ഭാഗം ദ്രവിച്ച ബസുകളില്‍ വെള്ളം ഇറങ്ങി കൊതുകു പെരുകുന്നു. തൊഴിലാളികളും ജോലിയെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണ്. സമീപത്തുതന്നെ ടയറുകളുടെ കൂമ്പാരവുമുണ്ട്. റീസോള്‍ ചെയ്യുന്നതിനായി എത്തിച്ച ടയറുകള്‍ക്കു പുറമേ ഉപയോഗശൂന്യമായ നൂറുകണക്കിനു ടയറുകളും ഇവിടെ എത്തിച്ചിട്ടുണ്ട്.
ഇവ ഷെഡ് നിര്‍മിച്ച് സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കാറുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല.
വെള്ളം കെട്ടിനിന്ന് ഇവയിലും കൊതുകുകള്‍ പെരുകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."