നീരവ് മോദിക്ക് ഭയമെന്ന് അഭിഭാഷകന്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി ഇന്ത്യയില്‍ തിരിച്ചെത്താത്തതു പീഡനം ഭയന്നാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്. ഇന്നലെ ഡല്‍ഹിയിലെ പ്രത്യേക കോടതിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍, അഭിഭാഷകന്റെ ആരോപണം എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നിഷേധിച്ചു.
പണാപഹരണം നടത്തി രാജ്യംവിട്ട പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ നീരവ് മോദിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കോടതിയില്‍ നല്കിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു നീരവ് മോദി ഇന്ത്യയിലേക്കു വരാത്തതു പീഡനം ഭയന്നിട്ടാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വിജയ് അഗര്‍വാള്‍ പറഞ്ഞത്.
കേസുമായി സഹകരിക്കാന്‍ മോദി ഇതുവരെ തയാറായിട്ടില്ലെന്നു എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കോടതിയില്‍ ബോധിപ്പിച്ചു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,600 കോടി വായ്പയെടുത്താണ് നീരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും രാജ്യംവിട്ടത്. ഇരുവരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം ഇതുവരെ വിജയം കണ്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."