HOME
DETAILS
MAL
ഫെഡറേഷന് കബളിപ്പിച്ചത് കോടതിയെയും കായിക പ്രേമികളെയും
backup
July 31 2017 | 00:07 AM
ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് അകപെട്ടിരിക്കുന്നത് വലിയൊരു ചക്രവ്യൂഹത്തിലാണ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിലൂടെ രാജ്യത്തെ കായിക പ്രേമികളെ പറ്റിച്ചു. കേരള ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു, കബളിപ്പിച്ചു. ഈ ചോദ്യങ്ങള്‍ക്ക് ഫെഡറേഷന് ഉത്തരം നല്‍കേണ്ടി വരും. രാജ്യാന്തര ഫെഡറേഷന് എന്‍ട്രി പട്ടിക നല്‍കേണ്ട അവസാന തിയതി 24 ആയിരുന്നു എന്നാണ് ഫെഡറേഷന്റെ വാദം.
24 അംഗ ടീം പ്രഖ്യാപിച്ചത് 23 ന്. എങ്കില്‍ സുധാസിങിന് എങ്ങനെ എന്‍ട്രി ലഭിച്ചു. ചിത്രയെ തഴയാന്‍ ന്യായീകരണമായി ഉന്നയിച്ച വിശദീകരണങ്ങളില്‍ സുധാസിങിനെ ഒഴിവാക്കിയെന്ന് വ്യക്തമാക്കിയ എ.എഫ്.ഐ കോടതിയെ തെറ്റിധരിപ്പിക്കുകയല്ലേ ഫലത്തില്‍ ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."