മുസ്‌ലിം സംവരണത്തില്‍ ഉപസംവരണം; ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ തടിയൂരി
തിരുവനന്തപുരം: ന്യൂനപക്ഷപദവിയുള്ള സ്വകാര്യസ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ പ്രവേശനത്തിന് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണത്തില്‍ ഉപസംവരണം ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി ഉപസംവരണം നടത്തി സീറ്റ് വിഭജിച്ച പട്ടിക പുറത്തിറക്കിയത് വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
പ്രവേശനത്തിന് റവന്യൂ അധികാരിയുടെ സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു. മതന്യൂനപക്ഷങ്ങളിലെ ഉപവിഭാഗം ഏതാണെന്ന് തെളിയിക്കുന്നതിന് മതസാമുദായിക സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ സര്‍ട്ടിഫിക്കറ്റ് കൂടി വിദ്യാര്‍ത്ഥികള്‍ ഹാജരാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഉത്തരവ് പിന്‍വലിക്കുവാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുസ്‌ലിം സമുദായത്തിന് 'മുസ്‌ലിം' എന്ന ഒറ്റവിഭാഗമേ ഉണ്ടാകൂ. 2017 ജൂലൈ 29ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് പിന്‍വലിക്കുന്നത്. അപാകതകള്‍ ഒഴിവാക്കി പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."