മുന്‍ നക്‌സലൈറ്റ് നേതാവിനെ തെലങ്കാന പൊലിസ് വധിച്ചു
ഹൈദരാബാദ്: മുന്‍ നക്‌സലൈറ്റ് നേതാവ് നഈമുദ്ധീനെ തെലങ്കാന പൊലിസ് വധിച്ചു. ഹൈദരാബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ശാദ്‌നഗര്‍ പട്ടണത്തില്‍വെച്ചുണ്ടായ വെടിവെപ്പിലാണ് നഈമുദ്ധീന്‍ കൊല്ലപ്പെട്ടത്. ഐ.പി.എസ് ഓഫീസറായ കെ.എസ് വ്യാസിനെ വധിച്ചതുള്‍പടെയുള്ള നൂറോളം കേസില്‍ പ്രതിയാണ് നഈമുദ്ധീന്‍.
ശാദ്‌നഗര്‍ പട്ടണത്തിലെ ഒരുവീട്ടില്‍ അഭയം പ്രാപിച്ച അജ്ഞാതനെ തേടിയെത്തിയ പൊലിസ് വീട് റെയ്ഡ് ചെയ്യുന്നതിനിടെ പൊലിസിന് നേരെ വെടിവെക്കുകയായിരുന്നു. തിരിച്ചു വെടിവെച്ചപ്പോഴാണ് നഈമുദ്ധീന്‍ കൊല്ലപ്പെട്ടത്.
ടി.വി ചാനലുകളില്‍ വന്ന ദൃശ്യങ്ങളില്‍ രണ്ട് മൃതശരീരങ്ങള്‍ റെയ്ഡ് നടന്ന വീടിന് സമീപം കാണുന്നുണ്ട്. അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
നക്‌സലൈറ്റില്‍ നിന്ന് പുറത്തുവന്ന നഈം സ്വന്തമായി ഗ്രൂപ്പ് സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. നക്‌സലൈറ്റ് നേതാക്കളായ സംബാസിവുദു, കോന്‍പുരി രാമലു സിവില്‍ സ്വാതന്ത്ര പ്രവര്‍ത്തകന്‍ പുരിശോതം , ബാലന്ധര്‍ ലാലിത എന്നിവരെ വധിച്ചത് നഈമാണെന്ന് ആരോപണമുണ്ടായിരുന്നു. കീഴടങ്ങിയ നക്‌സലൈറ്റുകളെ വധിക്കാന്‍ നഈം പദ്ധതിയിട്ടിരുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."