വഞ്ചിയൂര്‍ കോടതിയിലെ സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി/തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞെന്ന പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജുഡീഷ്യല്‍ ഓഫിസേഴ്സ് അസോസിയേഷന് ഹൈക്കോടതിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രി കേസെടുത്തത്.
കേസ് രജിസ്ട്രി ചീഫ് ജസ്റ്റിസിനു കൈമാറി. കോടതി നാളെ പരിഗണിക്കും. ബാര്‍ അസോസിയേഷന് നേതാക്കളും ഭാരവാഹികളും ചേര്‍ന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദീപാ മോഹനെ തടഞ്ഞുവച്ചെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ജുഡീഷ്യല്‍ ഓഫിസേഴ്സ് അസോസിയേഷന് കത്തില്‍ പറയുന്നു.
അതേസമയം മജിസ്ട്രേറ്റിനെ കോടതി മുറിയില്‍ പൂട്ടിയിട്ട കേസില്‍ കണ്ടാലറിയുന്ന 12 അഭിഭാഷകര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് അഭിഭാഷകര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലിസ് കേസ് എടുത്തത്. ബാര്‍ അസോസിയേഷന് പ്രസിഡന്റ്, സെക്രട്ടറി, കണ്ടാലറിയാവുന്ന 10 അഭിഭാഷകര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.
കേസില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയിലെ കോടതികള്‍ ബഹിഷ്കരിക്കാന്‍ ബാര്‍ അസോസിയേഷന് തീരുമാനിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."