ആര്.ടി.ഒ ചെക്ക് പോസ്റ്റ് മാറ്റിയില്ല; തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണം നിര്‍ത്തി
ഇരിട്ടി: കിളിയന്തറയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്.ടി.ഒ ചെക്ക് പോസ്റ്റ് മറ്റൊരിടത്തേക്കു മാറ്റാന്‍ അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്നു തലശ്ശേരി - വളവുപാറ റോഡ് ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാനപാതയുടെ നൂറുമീറ്റര്‍ ഭാഗത്ത് കെ.എസ്.ടി.പി റോഡ് നിര്‍മാണം താല്‍ക്കാലികമായി കരാറുകാര്‍ നിര്‍ത്തിവച്ചു.
തലശേരി-കൂട്ടുപുഴ (വളവുപാറ) റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മാടത്തില്‍ മുതല്‍ കൂട്ടപുഴ വരെയുള്ള ഭാഗത്ത് ആര്.ടി.ഒ ഓഫിസ് പ്രവര്‍ത്തിക്കുന്ന കിളിയന്തറയിലെ നൂറുമീറ്റര്‍ ഭാഗത്ത് മാത്രമാണു ടാറിങ് പ്രവര്‍ത്തി നടത്താന്‍ അവശേഷിക്കുന്നത്.കിളിയന്തറ റോഡരികില്‍ വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന ആര്.ടി ചെക്ക് പോസ്റ്റ് കെട്ടിടം എപ്പോള്‍ വേണമെങ്കിലും ഒഴിയാമെന്ന് ആര്.ടി.ഒ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ ഒഴിവായിട്ടില്ല. കിളിയന്തറയില്‍ റവന്യൂ ഭൂമിയില്‍ തന്നെ കണ്ടെയ്നര്‍ ഉപയോഗിച്ച് ഓഫിസ് പ്രവര്‍ത്തനം അങ്ങോട്ട് മാറ്റണമന്നാണു കെ.എസ്.ടി.പിയുടെ ഒടുവിലത്തെ നിര്‍ദേശം. ഇപ്പോള്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഭൂമിയും കെ.എസ്.ടി.പി റോഡിനായി ഏറ്റെടുത്ത സ്ഥലത്താണു പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."