റവന്യൂ രേഖകളിലെ പിശക്; കെട്ടിക്കിടക്കുന്നത് ഒരു ലക്ഷത്തിലധികം അപേക്ഷകള്‍
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി.റവന്യൂ രേഖകളിലെ വസ്തു വിവരത്തിലും ഉടമകളുടെ പേരിലുമുണ്ടായ പിശക് തിരുത്താനായി സമര്‍പ്പിച്ച് തീര്‍പ്പ് കാത്ത് കിടക്കുന്നത് 1,10,030 അപേക്ഷകള്‍. സംസ്ഥാന വിവിധ റവന്യൂ ഓഫിസുകളിലാണ് റവന്യൂ റീസര്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയും മറ്റും മൂലം അപേക്ഷകള്‍ തീര്‍പ്പാക്കാനാവാതെ കെട്ടിക്കിക്കുന്നത്.ഇതില്‍ 36040 അപേക്ഷകള്‍ ഒരുവര്‍ഷത്തിലേറെ പഴക്കമുളളവയാണ്.
പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് ഒരു വര്‍ഷത്തിലേറെ പഴക്കമുളള അപേക്ഷകള്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നുണ്ട്. ഏറ്റവും കുറവ് കോഴിക്കോട് ജില്ലയിലുമാണ്. കാസര്‍കോട് 8871, പാലക്കാട് 7073 അപേക്ഷകളുമാണ് കെട്ടിക്കിടക്കുന്നുണ്ട്.
കോഴിക്കോട് 468 അപേക്ഷകളാണ് ഒരുവര്‍ഷമായി തീര്‍പ്പാകാതെ നില്‍ക്കുന്നത്. തിരുവനന്തപുരം(2231), കൊല്ലം(599), പത്തനംതിട്ട(986),ആലപ്പുഴ(2010),കോട്ടയം(2293),ഇടുക്കി(3004),എറണാംകുളം(2291),തൃശൂര്‍(1274),മലപ്പുറം(2253),വയനാട്(2116),കണ്ണൂര്‍(571).
റീ സര്‍വെ പൂര്‍ത്തിയാക്കി റവന്യൂ ഭരണത്തിന് കൈമാറിയിട്ടുളള റിക്കോര്‍ഡുകളില്‍ സംഭവിച്ചിട്ടുളള പിശകുകള്‍ തിരുത്തുന്നതിനാണ് കാലതാമസം വരുന്നത്. അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ താലൂക്കില്‍ മതിയായ ജീവനക്കാരില്ലാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."