HOME
DETAILS

ചൂട്: വൈദ്യുതി ഉപഭോഗത്തില്‍ 15 ലക്ഷം യൂനിറ്റിന്റെ വര്‍ധന

  
backup
November 30 2019 | 06:11 AM

%e0%b4%9a%e0%b5%82%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%ad%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു



തൊടുപുഴ: തുലാമഴ നിര്‍ജീവമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു. ചൂട് കൂടിയതോടെ കഴിഞ്ഞ നാലുദിവസത്തിനിടെ 15 ലക്ഷം യൂനിറ്റിന്റെ വര്‍ധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച 71.9574 ദശലക്ഷം യൂനിറ്റായിരുന്ന വൈദ്യുതി ഉപഭോഗം ബുധനാഴ്ച 73.2754 ദശലക്ഷം യൂനിറ്റിലെത്തി. ഇന്നലെ ഉപഭോഗം വീണ്ടും ഉയര്‍ന്ന് 73.4479 ദശലക്ഷം യൂനിറ്റിലെത്തി. അതായത് നാലുദിവസത്തിനിടെ 14.9 ലക്ഷം യൂനിറ്റിന്റെ വര്‍ധനവ്. ഇന്നലെ പുറത്തുനിന്ന് 55.8075 ദശലക്ഷം യൂനിറ്റ് വൈദ്യുതി എത്തിച്ചപ്പോള്‍ ആഭ്യന്തര ഉല്‍പാദനം 17.6405 ദശലക്ഷം യൂനിറ്റായിരുന്നു. പദ്ധതിപ്രദേശങ്ങളില്‍ ഇന്നലെ ഒരുതുള്ളി മഴ പെയ്തില്ല. ഇതോടെ ദിവസങ്ങളായി 80 ശതമാനത്തില്‍ തുടര്‍ന്ന ജലശേഖരം 79 ശതമാനത്തിലേക്ക് താഴ്ന്നു. 3275.868 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ അണക്കെട്ടുകളിലുമായി നിലവിലുണ്ട്.
അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും ഗണ്യമായി കുറഞ്ഞു. 9.652 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഇന്നലെ എല്ലാ സംഭരണികളിലുമായി ഒഴുകിയെത്തിയത്. നവംബര്‍ ഒന്നുമുതല്‍ ഇന്നലെവരെ 442.773 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 420.54 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്ക് മാത്രമാണ്. രണ്ട് ദശലക്ഷം യൂനിറ്റിലും താഴെയായിരുന്ന ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ ഉല്‍പാദനം ഉയര്‍ത്തിയിട്ടുണ്ട്. ഇന്നലെ 3.761 ദശലക്ഷം യൂനിറ്റ് ഉല്‍പാദിപ്പിച്ചു. ഇവിടുത്തെ ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണം വിവിധ കാരണങ്ങളാല്‍ ഷട്ട്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ശബരിഗിരി പദ്ധതിയില്‍ 3.8187 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉല്‍പാദനം.
അതേസമയം, സംസ്ഥാനത്ത് ഇന്നുമുതല്‍ തുലാമഴ തിരികെയെത്തുമെന്നാണ് വിവിധ കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നത്. സംസ്ഥാന കലോത്സവം നടക്കുന്ന കാസര്‍കോട്ട് ശക്തമായ മഴയുടെ സാധ്യത പ്രവചിക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago